പ്രീമിയർ ലീഗിന് സമമാണ് ലീഗ് വൺ : കാരണം വിശദീകരിച്ച് ലീബോഫ്!

ലീഗ് വണ്ണിനെ സംബന്ധിച്ചിടത്തോളം അവർ അവരുടെ മികച്ച കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ പോയി കൊണ്ടിരിക്കുന്നത്. എന്തെന്നാൽ ഒരുപിടി സൂപ്പർ താരങ്ങൾ ഇപ്പോൾ ലീഗ് വണ്ണിന് സ്വന്തമാണ്. ലയണൽ മെസ്സിയും സെർജിയോ റാമോസും നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയുമൊക്കെ ഇപ്പോൾ ലീഗ് വൺ താരങ്ങളാണ്. ഇത് ലീഗ് വണ്ണിന്റെ മൂല്യത്തിൽ വർധനവ് ഉണ്ടാക്കിയിട്ടുണ്ട്.

ഏതായാലും ഫിസിക്കാലിറ്റിയുടെ കാര്യത്തിൽ പ്രീമിയർ ലീഗും ലീഗ് വണ്ണും സമമാണ് എന്ന അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോൾ മുൻ താരമായ ഫ്രാങ്ക് ലീബോഫ്. പ്രീമിയർ ലീഗിൽ ചെൽസിക്ക് വേണ്ടിയും ലീഗ് വണ്ണിൽ മാഴ്സെക്ക് വേണ്ടിയും കളിച്ചിട്ടുള്ള ഡിഫന്ററാണ് ലീബോഫ്. കഴിഞ്ഞ ദിവസം ഡെയിലി മെയിലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” നമ്മൾ എപ്പോഴും ലോകത്തിലെ അഞ്ചാമത്തെ ലീഗായാണ് ലീഗ് വണ്ണിനെ പരിഗണിക്കുന്നത്.പക്ഷേ ഫിസിക്കാലിറ്റിയുടെ കാര്യത്തിൽ ലീഗ് വണ്ണും പ്രീമിയർ ലീഗും സമമാണ് എന്നെനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്.പ്രീമിയർ ലീഗിൽ തുടക്കത്തിൽ ബുദ്ധിമുട്ട് ഉണ്ടായിരുന്നു.ഞാനവിടെ കളിച്ചതാണ്.പക്ഷേ ലീഗ് വണ്ണിൽ എത്തിയപ്പോഴാണ് പ്രീമിയർ ലീഗ് എളുപ്പമായിരുന്നു എന്ന് മനസ്സിലായത്.പ്രീമിയർ ലീഗിൽ ഞാനൊരു സോഫ്റ്റായിട്ടുള്ള വ്യക്തിയായിരുന്നു.പക്ഷേ ലീഗ് വണ്ണിൽ ഞാൻ ഹാർഡായിട്ടുള്ള വ്യക്തിയായി മാറി.അപ്പോൾ തന്നെ നിങ്ങൾക്ക് വിത്യാസം മനസ്സിലാവും.പ്രീമിയർ ലീഗിനേക്കാൾ ബുദ്ധിമുട്ട് ആണ് ലീഗ് വണ്ണെന്ന് പോച്ചെട്ടിനോക്ക് പോലും അഭിപ്രായമുണ്ടാവും.മനസിലാക്കേണ്ട പ്രധാനപ്പെട്ട കാര്യം അതാണ് ” ഇതാണ് ലീബോഫ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

നിലവിൽ സൂപ്പർ താരം ലയണൽ മെസ്സി ലീഗ് വണ്ണിൽ ഫോം കണ്ടെത്താൻ വിഷമിക്കുകയാണ്.10 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും നാല് അസിസ്റ്റുമാണ് മെസ്സി നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *