പ്രതിസന്ധിയിൽ നിന്നും കരകയറാനാവാതെ യുണൈറ്റഡ്, നഷ്ടത്തിന്റെ കണക്ക് പുറത്ത് വിട്ടു!
കോവിഡ് പ്രതിസന്ധി എല്ലാ മേഖലകളെയും പോലെ ഫുട്ബോൾ മേഖലയെയും ഗുരുതരമായി ബാധിച്ചിരുന്നു. പല ക്ലബുകളും വൻ സാമ്പത്തികപ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുന്നതിന് ഫുട്ബോൾ ലോകം സാക്ഷിയായിരുന്നു. എന്നാൽ ഈ സീസണോട് കൂടി സാമ്പത്തികപ്രതിസന്ധിയിൽ നിന്നും കര കയറാനുള്ള ശ്രമങ്ങളാണ് ഫുട്ബോൾ ക്ലബുകൾ നടത്തി കൊണ്ടിരിക്കുന്നത്.
പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡും അതിനുള്ള ശ്രമങ്ങളിലാണ്. എന്നാൽ ഇപ്പോഴും യുണൈറ്റഡിന് നഷ്ടം തന്നെയാണ് ഉള്ളത്. അതിന്റെ കണക്കുകൾ അവർ ഇപ്പോൾ പുറത്ത് വിട്ടിട്ടുണ്ട്.2020/21 സീസണിൽ 36.9 മില്യൺ പൗണ്ട് ആയിരുന്നു നഷ്ടം രേഖപ്പെടുത്തപ്പെട്ടിരുന്നത്.പുതുതായി പബ്ലിഷ് ചെയ്ത ഫോർത്ത് ക്വാർട്ടർ ആൻഡ് ഫിസ്ക്കൽ ഇയർ നെറ്റ് ലോസ് 92.2 മില്യൺ പൗണ്ട് ആണ്.അതായത് യുണൈറ്റഡ് ഇപ്പോഴും വൻ നഷ്ടത്തിൽ തന്നെയാണ്.
— Murshid Ramankulam (@Mohamme71783726) September 18, 2021
മുമ്പ് 627 മില്യൺ പൗണ്ട് വരുമാനം യുണൈറ്റഡിന് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അത് 509 മില്യൺ പൗണ്ട് ആയും പിന്നീട് 494 മില്യൺ പൗണ്ട് ആയും കുറഞ്ഞിട്ടുണ്ട്. കൂടാതെ യുണൈറ്റഡിന്റെ വെയ്ജ് ബില്ല് 14 ശതമാനം വർധിച്ചിട്ടുണ്ട്. നിലവിൽ 322.6 മില്യൺ പൗണ്ട് ആണ് യുണൈറ്റഡിന്റെ വേതനബിൽ.
എന്നാൽ ഈ സീസണിൽ വരുമാനം വർധിപ്പിക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് യുണൈറ്റഡ്. കാണികൾ തിരിച്ചെത്തിയെതും ക്രിസ്റ്റ്യാനോ റൊണാൾഡോ മടങ്ങിയെത്തിയതുമൊക്കെ സാമ്പത്തികപരമായി തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് യുണൈറ്റഡിന്റെ വിശ്വാസം