പ്രതിസന്ധിഘട്ടത്തിലും യുണൈറ്റഡ് ഡ്രസിങ് റൂമിനെ പിടിച്ചു നിർത്തുന്നത് ക്രിസ്റ്റ്യാനോ!
മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിഘട്ടത്തിലൂടെയാണ് അവർ ഇപ്പോൾ കടന്നു പോയി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ സ്വന്തം മൈതാനമായ ഓൾഡ് ട്രാഫോഡിൽ ലിവർപൂളിനോട് എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. ദീർഘകാലം സ്വന്തം മൈതാനത്ത് യുണൈറ്റഡ് വഴങ്ങുന്ന ഏറ്റവും വലിയ തോൽവിയാണിത്.
ഏതായാലും യുണൈറ്റഡിന്റെ പരിശീലകനായ സോൾഷെയർക്കെതിരെ വലിയ രൂപത്തിലുള്ള വിമർശനങ്ങൾ ഇപ്പോൾ ഉയർന്നു വരുന്നുണ്ട്. അദ്ദേഹത്തെ പുറത്താക്കണമെന്നാണ് ആരാധകരുടെ ആവിശ്യം. ഇതിന് പുറമേ യുണൈറ്റഡിലെ ചില ടീം അംഗങ്ങൾക്കിടയിൽ തന്നെ വലിയ രൂപത്തിലുള്ള അതൃപ്തി പുകയുന്നുണ്ട്. ഒട്ടുമിക്ക താരങ്ങൾക്കും പരിശീലകനിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ട്.ഒഴിവാക്കണമെന്ന അഭിപ്രായക്കാരാണ് ചിലർ.എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡാവട്ടെ സോൾഷെയർക്ക് അവസരം നൽകാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.
Cristiano Ronaldo holding Manchester United dressing room together https://t.co/LouV7Ek18V
— Murshid Ramankulam (@Mohamme71783726) October 28, 2021
ഡാനിയൽ ജെയിംസിനെ ലീഡ്‌സിന് വിൽക്കുന്നതിന്റെ രണ്ടു ദിവസങ്ങൾക്ക് സ്റ്റാർട്ട് ചെയ്യിപ്പിച്ച സോൾഷെയറുടെ തീരുമാനം ചിലരെ അത്ഭുതപ്പെടുത്തിയിരുന്നു. കൂടാതെ ലിംഗാർഡിന് മതിയായ അവസരങ്ങൾ ലഭിക്കാത്തതിലും പരിശീലനത്തിൽ മികച്ച പ്രകടനം നടത്തിയിട്ടും വാൻ ഡി ബീക്കിനെ തീരെ പരിഗണിക്കാത്തതും സോൾഷെയർക്കെതിരെ അതൃപ്തി പുകയാൻ കാരണമായി.
എന്നാൽ ഈ അതൃപ്തികളൊന്നും ഡ്രസിങ് റൂം വിട്ട് പുറത്ത് പോവാത്തതിന് ഒരു കാരണമേയൊള്ളൂ. ക്രിസ്റ്റ്യാനോ റൊണാൾഡോ. താരമാണ് യുണൈറ്റഡിന്റെ ഡ്രസിങ് റൂമിനെ പിടിച്ചു നിർത്തുന്നത് എന്നാണ് മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. സോൾഷെയറിൽ വിശ്വാസം അർപ്പിക്കാനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ സഹതാരങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
ഏതായാലും യുണൈറ്റഡിന്റെ അടുത്ത എതിരാളികൾ ടോട്ടൻഹാമാണ്. ആ മത്സരത്തിലും പരാജയപ്പെട്ടാൽ സോൾഷെയറുടെ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാവും.