പ്രതിരോധനിരയിലേക്ക് മിന്നും താരത്തെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി!

കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമാണ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി നടത്തിയിരുന്നത്.ചാമ്പ്യൻസ് ലീഗ് കിരീടമുൾപ്പെടെ മൂന്ന് കിരീടങ്ങൾ അവർ നേടിയിരുന്നു. എന്നാൽ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അവർക്ക് ചില മികച്ച താരങ്ങളെ നഷ്ടമായി.മാത്രമല്ല കൂടുതൽ താരങ്ങൾ സിറ്റി വിടാനുള്ള ഒരുക്കത്തിലുമാണ്.

ഇതിനിടെ ഒരു തകർപ്പൻ സൈനിങ്ങ് മാഞ്ചസ്റ്റർ സിറ്റി പൂർത്തിയാക്കിയിട്ടുണ്ട്.പ്രതിരോധനിരയിലേക്ക് ക്രൊയേഷ്യൻ യുവ സൂപ്പർതാരമായ ജോസ്ക്കോ ഗ്വാർഡിയോളിനെയാണ് സിറ്റി സ്വന്തമാക്കിയിട്ടുള്ളത്. പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം തോട്ടേ മാഞ്ചസ്റ്റർ സിറ്റി ശ്രമിച്ചുകൊണ്ടിരിക്കുന്ന താരമാണ് ഗ്വാർഡിയോൾ.ഒരു മാസം മുന്നേ തന്നെ അദ്ദേഹം സിറ്റിയുമായി പേഴ്സണൽ ടെംസ് അംഗീകരിച്ചു കഴിഞ്ഞിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ക്ലബ്ബായ RB ലീപ്സിഗുമായി ധാരണയിൽ എത്താനായിരുന്നു സിറ്റിക്ക് കാലതാമസം നേരിട്ടത്. ഇപ്പോൾ ട്രാൻസ്ഫർ ഫീയുടെ കാര്യത്തിലും ധാരണയിൽ എത്താൻ കഴിഞ്ഞിട്ടുണ്ട്. ട്രാൻസ്ഫർ എത്രയാണ് എന്നുള്ളത് വ്യക്തമല്ലെങ്കിലും ഏകദേശം 100 മില്യൺ യൂറോയോളം ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മെഡിക്കൽ ടെസ്റ്റിന്റെ ആദ്യഭാഗം ഇപ്പോൾ ഈ സൂപ്പർ താരം പൂർത്തിയാക്കിയിട്ടുണ്ട്. 2020 ലായിരുന്നു അദ്ദേഹം ലീപ്സിഗിൽ എത്തിയിരുന്നത്.ക്രൊയേഷ്യയുടെ നാഷണൽ ടീമിനുവേണ്ടി 21 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്. കഴിഞ്ഞ വേൾഡ് കപ്പിൽ മികച്ച പ്രകടനം അദ്ദേഹം നടത്തിയിരുന്നു. എന്നാൽ വേൾഡ് കപ്പ് സെമിഫൈനലിൽ മെസ്സിക്ക് മുന്നിൽ അദ്ദേഹം നിഷ്പ്രഭനാകുന്ന ഒരു കാഴ്ചയും ഫുട്ബോൾ ആരാധകർക്ക് മറക്കാനാവാത്ത ഒന്നാണ്.ഏതായാലും താരത്തിന്റെ വരവ് സിറ്റിയുടെ ഡിഫൻസിനെ കൂടുതൽ കരുത്ത് പകരുന്ന ഒരു കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *