പ്രതിരോധം പൊട്ടി,സെവിയ്യയോട് തോറ്റ് യുണൈറ്റഡ് പുറത്ത്.

ഇന്നലെ യുവേഫ യൂറോപ്പ ലീഗിൽ നടന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഞെട്ടിക്കുന്ന തോൽവി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സെവിയ്യ യുണൈറ്റഡിനെ സ്വന്തം മൈതാനത്ത് വെച്ച് പരാജയപ്പെടുത്തിയത്. ഇതോടുകൂടി രണ്ട് പാദങ്ങളിലുമായി രണ്ടിനെതിരെ അഞ്ചു ഗോളുകളുടെ വിജയം നേടിയ സെവിയ്യ സെമിയിൽ പ്രവേശിക്കുകയും ചെയ്തു.

ആദ്യപാദ മത്സരം 2-2 എന്ന സമനിലയിലായിരുന്നു കലാശിച്ചിരുന്നത്. എന്നാൽ മത്സരത്തിൽ സെവിയ്യയുടെ ആധിപത്യമാണ് കാണാൻ കഴിഞ്ഞത്. മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തന്നെ യൂസുഫ് എൻ നസീരി സെവിയ്യക്ക് വേണ്ടി ഗോൾ നേടിയിരുന്നു.47ആം മിനുട്ടിൽ റാക്കിറ്റിചിന്റെ അസിസ്റ്റിൽ നിന്ന് ബെയ്ഡ് രണ്ടാം ഗോളും കരസ്ഥമാക്കി.81ആം മിനിറ്റിൽ നസീരി മറ്റൊരു ഗോൾ കൂടി നേടിയതോടെ യുണൈറ്റഡിന്റെ പതനം പൂർണ്ണമാവുകയായിരുന്നു. മത്സരത്തിൽ മോശം പ്രകടനമായിരുന്നു യുണൈറ്റഡ് നടത്തിയിരുന്നത്.

ഇതോടുകൂടി യൂറോപ ലീഗിന്റെ സെമിഫൈനൽ ലൈനപ്പ് പൂർത്തിയായിട്ടുണ്ട്.സെവിയ്യയും യുവന്റസും തമ്മിലാണ് ഏറ്റുമുട്ടുക. അതേസമയം അടുത്ത സെമിയിൽ റോമയും ലെവർകൂസനും തമ്മിൽ മാറ്റുരക്കും.

Leave a Reply

Your email address will not be published. Required fields are marked *