പ്രതാപ കാലത്തേക്ക് തിരിച്ചു പോകാൻ യുണൈറ്റഡ് ക്രിസ്റ്റ്യാനോയെ നിലനിർത്തണമായിരുന്നു: ലിവർപൂൾ ഇതിഹാസം.
2021 ഓഗസ്റ്റ് മാസത്തിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ടുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തിയത്. മോശമല്ലാത്ത രൂപത്തിൽ ക്ലബ്ബിന് വേണ്ടി കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.27 ഗോളുകൾ അദ്ദേഹം നേടിയിരുന്നു. പക്ഷേ അദ്ദേഹം വിവാദ ഇന്റർവ്യൂ നൽകുകയും അതേ തുടർന്ന് യുണൈറ്റഡ് അദ്ദേഹത്തിന്റെ കോൺട്രാക്ട് റദ്ദാക്കുകയുമായിരുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോ പോയതോടുകൂടി കൂടുതൽ പരിതാപകരമായ രീതിയിലേക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മാറിയത്.വളരെ മോശം പ്രകടനമാണ് അവർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യത്തിൽ യുണൈറ്റഡ് വിമർശിച്ചുകൊണ്ട് ലിവർപൂൾ ഇതിഹാസമായ ഗ്രെയിം സോനസ് രംഗത്ത് വന്നിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ യുണൈറ്റഡ് നിലനിർത്തണമായിരുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. എന്നാൽ യുണൈറ്റഡ് ഉണ്ടായിരുന്ന സ്ഥലത്തേക്ക് തന്നെ മടങ്ങി പോകാൻ റൊണാൾഡോ സഹായിക്കുമായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.സോനസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
📸 Cristiano Ronaldo received a special gift from his fans in China. 🫶🏼 pic.twitter.com/QsRSwxEIoS
— TCR. (@TeamCRonaldo) January 23, 2024
“എല്ലാ അവസരങ്ങളിലും ഞാൻ ഇത് പറയാറുണ്ട്. നിങ്ങൾക്ക് നല്ല സീനിയർ പ്രൊഫഷണലുകളെ ആവശ്യമാണ്. കൃത്യനിഷ്ഠതയുടെ കാര്യത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു അസാധാരണമായ പ്രൊഫഷണൽ ആണ്. അദ്ദേഹം അദ്ദേഹത്തെ പരിപാലിക്കുന്ന രീതി നമുക്ക് എല്ലാവർക്കും അറിയാവുന്നതാണല്ലോ. യുണൈറ്റഡ് തീർച്ചയായും അദ്ദേഹത്തെ നിലനിർത്തണമായിരുന്നു.എന്നാൽ ക്ലബ്ബിനെ അദ്ദേഹം സഹായിക്കുമായിരുന്നു. എവിടെയായിരുന്നു യുണൈറ്റഡ് ഉണ്ടായിരുന്നത് അവിടേക്ക് അവരെ തിരിച്ചെത്തിക്കുന്നതിനു വേണ്ടി സഹായിക്കാൻ റൊണാൾഡോക്ക് സാധിക്കുമായിരുന്നു.അദ്ദേഹത്തിന് ആവശ്യമായ സമയം നൽകണമായിരുന്നു.റൊണാൾഡോയെക്കാൾ മികച്ച ഒരു വ്യക്തിയെ നമുക്ക് ഡ്രസിങ് റൂമിൽ കാണാൻ കഴിയില്ല “ഇതാണ് സോനസ് പറഞ്ഞിട്ടുള്ളത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിനുശേഷം സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിലേക്കാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ചേക്കേറിയത്. തുടർന്ന് മിന്നുന്ന പ്രകടനം പുറത്തെടുക്കാൻ റൊണാൾഡോക്ക് കഴിഞ്ഞു.2023 കലണ്ടർ വർഷത്തിൽ 54 ഗോളുകളാണ് റൊണാൾഡോ നേടിയത്.ഈ സീസണിൽ 24 ഗോളുകളും 11 അസിസ്റ്റുകളും സ്വന്തമാക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്.