പോൾ പോഗ്ബയെ യുണൈറ്റഡ് ആരാധകർ തന്നെ കൂവി വിളിച്ചതെന്തിന്?
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് നോർവിച്ചിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കാണ് യുണൈറ്റഡിന് വിജയം സമ്മാനിച്ചിട്ടുള്ളത്.ലീഗിലെ അവസാന സ്ഥാനക്കാർക്കെതിരെ ക്രിസ്റ്റ്യാനോയുടെ മികവിൽ രക്ഷപ്പെടുകയായിരുന്നു എന്ന് വേണം പറയാൻ.
മത്സരത്തിന്റെ 74-ആം മിനുട്ടിൽ സൂപ്പർ താരം പോൾ പോഗ്ബയെ റാൾഫ് റാഗ്നിക്ക് പിൻവലിച്ചിരുന്നു.ഈ സമയത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആരാധകർ തന്നെ അദ്ദേഹത്തെ കൂവി വിളിക്കുകയായിരുന്നു.
ഏതായാലും എന്ത്കൊണ്ടാണ് യുണൈറ്റഡ് ആരാധകർ പോൾ പോഗ്ബയെ കൂവിയത് എന്നുള്ളതിന്റെ കാരണം ഗോൾ ഡോട്ട് കോം കണ്ടെത്തിയിട്ടുണ്ട്.നിലവിലെ യുണൈറ്റഡിന്റെ പ്രകടനത്തിൽ ആരാധകർ അസംതൃപ്തരാണ്. മാത്രമല്ല പോഗ്ബയുടെ യുണൈറ്റഡുമായുള്ള കരാർ ഈ സീസണോട് കൂടി അവസാനിക്കും. ഈ കരാർ പുതുക്കാൻ പോഗ്ബ വിസമ്മതിച്ചിരുന്നു.യുണൈറ്റഡിന്റെ റെക്കോർഡ് സൈനിങ്ങായ പോഗ്ബ യുണൈറ്റഡിന് വേണ്ടവിധം ഗുണം ചെയ്യാത്തതിനാലാണ് ആരാധകർ പോഗ്ബയെ ലക്ഷ്യമിട്ടത് എന്നാണ് ഗോൾ കണ്ടെത്തിയിരിക്കുന്നത്.
— Murshid Ramankulam (@Mohamme71783726) April 17, 2022
ഏതായാലും ഇതേ കുറിച്ച് യുണൈറ്റഡ് പരിശീലകനായ റാൾഫ് പറഞ്ഞത് ഇങ്ങനെയാണ്.
” പോഗ്ബയെ കൂവി വിളിക്കുന്നത് യഥാർത്ഥത്തിൽ ഞാൻ കേട്ടിട്ടില്ല. മത്സരശേഷമാണ് ഈ വിവരം ഞാൻ അറിയുന്നത്. ആരാധകർ നിരാശയിലാണ് എന്നുള്ളത് എനിക്ക് പൂർണ്ണമായും മനസ്സിലാവും. ഞങ്ങളും അങ്ങനെ തന്നെയാണ്. പക്ഷേ അവർ വ്യക്തികളെ ലക്ഷ്യം വെക്കാൻ പാടില്ല. അത് ശരിയായ കാര്യമാണ് എന്നെനിക്ക് തോന്നുന്നില്ല ” ഇതാണ് റാൾഫ് പറഞ്ഞിട്ടുള്ളത്.
വരുന്ന സമ്മറിൽ പോഗ്ബ യുണൈറ്റഡ് വിടാനാണ് സാധ്യത കൂടുതൽ.പിഎസ്ജി,യുവന്റസ് എന്നീ ക്ലബുകളിലേക്കാണ് താരം ചേക്കേറാൻ സാധ്യത.