പോലീസ് ഓഫീസറുമായി അടിപിടിയുണ്ടാക്കി, യുണൈറ്റഡ് ക്യാപ്റ്റൻ അറസ്റ്റിലായി !
പോലീസ് ഓഫീസറുമായി അടിപിടിയുണ്ടാക്കിയതിനെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് നായകൻ ഹാരി മഗ്വയ്‌ർ അറസ്റ്റിലായി. യൂറോപ്പിലെ വിവിധമാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗ്രീക്കിൽ വെച്ചാണ് താരം അറസ്റ്റിലായത് എന്നാണ് വാർത്തകൾ. ഗ്രീക്ക് ദ്വീപായ മിക്കോനോസിൽ വെച്ച് ഒരു പോലീസ് ഓഫീസറെ ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് താരം അറസ്റ്റിലായത്. ഗ്രീക്കിലെ ടിവിയായ ടിവി ഇആർട്ടിയാണ് സംഭവം ആദ്യമായി റിപ്പോർട്ട് ചെയ്തത്. താരത്തെ ചോദ്യം ചെയ്യുകയും തടങ്കലിൽ വെക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.
Man United captain Harry Maguire detained on Greek island after brawl.https://t.co/yro4tK2gui
— AS English (@English_AS) August 21, 2020
ഹാരി മഗ്വയ്‌ർ പോലീസ് ഓഫീസറുമായി തർക്കിക്കുകയും തുടർന്ന് ആക്രമിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് വിവരങ്ങൾ. താരത്തോടൊപ്പം മറ്റു രണ്ട് പേരും അറസ്റ്റിൽ ആയിട്ടുണ്ട്. യുണൈറ്റഡ് യൂറോപ്പ ലീഗിൽ നിന്ന് പുറത്തായതിനെ തുടർന്ന് ലഭിച്ച ഹോളിഡേ ആഘോഷിക്കാൻ വേണ്ടിയാണ് താരം ഗ്രീക്ക് ദ്വീപിൽ എത്തിയത്. സംഭവത്തെ കുറിച്ച് പോലീസിന്റെ ഔദ്യോഗികപ്രസ്താവനയിൽ പറയുന്നത് ഇങ്ങനെയാണ്. ” ഫുട്ബോൾബോൾ താരം പോലീസ് ഓഫീസർക്കെതിരെ മോശം പദപ്രയോഗങ്ങൾ നടത്തുകയും തുടർന്ന് അദ്ദേഹത്തെ ആക്രമിക്കുകയുമായിരുന്നു. തുടർന്ന് മൂന്നു പേരെ മിക്കോനോസ് പോലീസ് സ്റ്റേഷനിൽ കൊണ്ടുവരികയായിരുന്നു “.
BREAKING: Harry Maguire 'arrested in Greece' for 'attacking police in a fight.'https://t.co/GWHW6R4o8S
— SPORTbible (@sportbible) August 21, 2020