പോച്ചെട്ടിനോ പുറത്തായി,എന്നിട്ടും ടെൻഹാഗിനെ പുറത്താക്കാത്തത് എന്ത്? പ്രതിഷേധവുമായി ആരാധകർ!
ഈ സീസണിൽ മോശം പ്രകടനം നടത്തിയ രണ്ട് ടീമുകളാണ് മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും. 2 ടീമുകൾക്കും അടുത്ത ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിഞ്ഞിട്ടില്ല.എന്നാൽ ചെൽസി അവസാനമായി കളിച്ച കുറച്ചു മത്സരങ്ങളിൽ വിജയിച്ചിരുന്നു.പക്ഷേ പോച്ചെട്ടിനോയുടെ പരിശീലക സ്ഥാനം നിലനിർത്താൻ അതൊന്നും മതിയാകുമായിരുന്നില്ല. അദ്ദേഹത്തിന് ചെൽസിയിൽ നിന്നും പടിയിറങ്ങേണ്ടി വന്നിട്ടുണ്ട്.
എന്നാൽ ചെൽസിയെക്കാൾ പരിതാപകരമായ പ്രകടനമാണ് യുണൈറ്റഡ് നടത്തിയിട്ടുള്ളത്. പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്തത്. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ഫിനിഷിംഗ് ആണ് ഇത്.മാത്രമല്ല പ്രീമിയർ ലീഗിൽ അടിച്ചതിനേക്കാൾ കൂടുതൽ ഗോളുകൾ യുണൈറ്റഡിന് വഴങ്ങേണ്ടി വന്നിട്ടുണ്ട്.കഴിഞ്ഞ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ യുണൈറ്റഡ് പുറത്തായി. അതിനു മുൻപ് യൂറോപ്പ ലീഗിലും നാണക്കേട് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
FA കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയാണ് ഇവരുടെ എതിരാളികൾ. സിറ്റിയോട് പരാജയപ്പെട്ടാൽ ഈ സീസൺ ഒരു കിരീടം പോലും നേടാനാവാതെ യുണൈറ്റഡ് അവസാനിപ്പിക്കേണ്ടി വരും. മാത്രമല്ല യൂറോപ്പ്യൻ കോമ്പറ്റീഷൻ യോഗ്യത നേടാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാവുകയും ചെയ്യും. അതുകൊണ്ടുതന്നെ യുണൈറ്റഡിന് ആകെയുള്ള പ്രതീക്ഷ FA കപ്പ് മാത്രമാണ്.
➖ Eighth-place PL finish
— B/R Football (@brfootball) May 21, 2024
➖ Conceded more league goals than scored (GD -1)
➖ Scored only five more league goals than relegated Luton Town
➖ Knocked out of UCL and UEL after coming last in their Champions League group
➖ Need to win FA Cup against City to qualify for Europe… pic.twitter.com/pV128ByAl2
പ്രീമിയർ ലീഗിൽ മാത്രമായി 16 തോൽവികൾ അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇത്രയും പരിതാപകരമായ പ്രകടനം യുണൈറ്റഡ് നടത്തിയിട്ടും ടെൻഹാഗിന് ലഭിക്കുന്ന പ്രിവിലേജ് വലുതാണ്. അദ്ദേഹത്തെ ഇപ്പോൾ തന്നെ പുറത്താക്കണം എന്നാണ് ഒരുകൂട്ടം ആരാധകർ ആവശ്യപ്പെടുന്നത്. ഏതായാലും മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള FA കപ്പ് ഫൈനലിനു ശേഷം യുണൈറ്റഡ് മാനേജ്മെന്റ് ഒരു അന്തിമ തീരുമാനമെടുക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.