പോച്ചെട്ടിനോ പിഎസ്ജിയിൽ സന്തുഷ്ടനല്ല, യുണൈറ്റഡിലേക്കെത്തുമോ?

കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു പിഎസ്ജിയുടെ പരിശീലകനായി കൊണ്ട് മൗറിസിയോ പോച്ചെട്ടിനോ ചുമതലയേറ്റിരുന്നത്.പുറത്താക്കപ്പെട്ട തോമസ് ടുഷേലിന്റെ സ്ഥാനത്തേക്കായിരുന്നു പോച്ചെട്ടിനോ എത്തിയത്. എന്നാൽ കഴിഞ്ഞ സീസണിലെ ലീഗ് വൺ കിരീടം പിഎസ്ജിക്ക് നഷ്ടമാവുകയായിരുന്നു.

എന്നാൽ ഒരു വർഷം പൂർത്തിയാവുന്നതിന് മുന്നേ തന്നെ മൗറിസിയോ പോച്ചെട്ടിനോ പിഎസ്ജിയിൽ സന്തുഷ്ടനല്ല എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ RMC സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. എന്നാൽ താൻ സന്തുഷ്ടനല്ലെന്നും പിഎസ്ജി വിടാൻ ആഗ്രഹിക്കുന്നു എന്നതൊന്നും പോച്ചെട്ടിനോ ക്ലബ്ബിനെ അറിയിച്ചിട്ടില്ല എന്ന കാര്യവും ഇവർ കൂട്ടിച്ചേർക്കുന്നുണ്ട്.

പോച്ചെട്ടിനോ പിഎസ്ജിയിൽ പൂർണ്ണമായും അസന്തുഷ്ടനല്ല. മറിച്ച് അദ്ദേഹം ആഗ്രഹിക്കുന്ന ഒരു സ്ഥലമല്ല പിഎസ്ജി.കൂടാതെ പിഎസ്ജിയിലെ സാഹചര്യങ്ങൾ അദ്ദേഹത്തിന് മാനേജ് ചെയ്യാൻ ബുദ്ധിമുട്ട് ഉള്ള ഒന്നാണ്. കൂടാതെ വലിയ രൂപത്തിലുള്ള സമ്മർദ്ദവും നിലവിൽ പോച്ചെട്ടിനോക്കുണ്ട്. ഇക്കാര്യം ഒട്ടേറെ അഭിമുഖത്തിൽ പോച്ചെട്ടിനോ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇതൊക്കെയാണ് പോച്ചെട്ടിനോ പിഎസ്ജിയിൽ ഹാപ്പിയല്ല എന്നുള്ളതിന്റെ കാരണങ്ങളായി RMC സ്‌പോർട് ചൂണ്ടി കാണിക്കുന്നത്.

അതേസമയം ഇംഗ്ലീഷ് മാധ്യമങ്ങൾ മറ്റൊരു റൂമർ കൂടി പുറത്ത് വിട്ടിട്ടുണ്ട്. പോച്ചെട്ടിനോ യുണൈറ്റഡിന്റെ പരിശീലകനാവാൻ ആഗ്രഹിക്കുന്നു എന്നുള്ളതാണ്. പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്താൻ പോച്ചെട്ടിനോക്ക്‌ ആഗ്രഹമുണ്ട്. പക്ഷേ 2023 വരെ അദ്ദേഹത്തിന് പിഎസ്ജിയുമായി കരാറുണ്ട്. പിഎസ്ജിയെ ഉപേക്ഷിച്ച് പോച്ചെട്ടിനോ യുണൈറ്റഡിലേക്ക് എത്തുമോ എന്നുള്ളത് കണ്ടറിയേണ്ട ഒരു കാര്യം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *