പോഗ്ബ യുണൈറ്റഡ് വിടാൻ സാധ്യതയെന്ന് ഏജന്റ്, ക്രിസ്റ്റ്യാനോ പിടിച്ചു നിർത്തുമെന്ന് മുൻ താരം!
അടുത്ത വർഷമാണ് സൂപ്പർ പോൾ പോഗ്ബയുടെ യുണൈറ്റഡുമായുള്ള കരാർ അവസാനിച്ച് താരം ഫ്രീ ഏജന്റാവുക.വരുന്ന ജനുവരി മുതൽ താരത്തിന് ഏത് ക്ലബുമായും പ്രീ കോൺട്രാക്ടിൽ ഏർപ്പെടാൻ സാധിക്കും. പോഗ്ബ യുണൈറ്റഡ് വിട്ടു കൊണ്ട് റയലിലേക്കോ യുവന്റസിലേക്കോ ചേക്കേറുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതിന് ശക്തി പകരുന്ന ഒരു പ്രസ്താവനയാണ് പോഗ്ബയുടെ ഏജന്റായ മിനോ റയോള കഴിഞ്ഞ ദിവസം നടത്തിയത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” പോഗ്ബയുടെ കരാർ ജൂണിൽ അവസാനിക്കും. അതേ കുറിച്ച് ഞങ്ങൾ യുണൈറ്റഡുമായി സംസാരിക്കും എന്താണ് സംഭവിക്കുക എന്നുള്ളത് കാത്തിരുന്നു കാണാം.യുവന്റസിനെ ഇപ്പോഴും പോഗ്ബ സ്നേഹിക്കുന്നുണ്ട്.അത്കൊണ്ട് തന്നെ പോഗ്ബ യുവന്റസിൽ തിരിച്ചെത്താനുള്ള സാധ്യതയുണ്ട്. പക്ഷേ അത് യുവന്റസിനെ പ്ലാനിനെ ആശ്രയിച്ചിരിക്കും ” ഇതാണ് റയോള പറഞ്ഞിട്ടുള്ളത്.
എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പോഗ്ബയിൽ സ്വാധീനം ചെലുത്തുമെന്നും അത് വഴി പോഗ്ബ യുണൈറ്റഡിൽ തുടരുമെന്നുള്ള അഭിപ്രായം പങ്കു വെച്ചിരിക്കുകയാണിപ്പോൾ മുൻ യുണൈറ്റഡ് സ്‌ട്രൈക്കറായ ഷെറിങ്ഹാം.ടോപ് താരങ്ങൾക്ക് ടോപ് താരങ്ങളോടൊപ്പം തുടരാൻ തന്നെയാണ് ആഗ്രഹമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.
Man United told Cristiano Ronaldo could convince Paul Pogba to sign contract https://t.co/gRupflOOzK
— Murshid Ramankulam (@Mohamme71783726) September 18, 2021
“കഴിഞ്ഞ കുറച്ച് വർഷങ്ങളായി പോഗ്ബ ആശങ്കപ്പെട്ടത് യുണൈറ്റഡ് മികച്ച താരങ്ങളെ ടീമിൽ എത്തിക്കാത്തത് കൊണ്ടായിരുന്നു.പക്ഷേ ഈ വർഷം അവർ അത് പരിഹരിച്ചു. ബ്രൂണോ ഇപ്പോൾ ഒരു ടോപ് പ്ലയെർ ആയി മാറിയിട്ടുണ്ട്.കൂടാതെ റാഫേൽ വരാനെയും എത്തിയിട്ടുണ്ട്.അതിനേക്കാളുപരി ക്രിസ്റ്റ്യാനോയെയാണ് ഇപ്പോൾ യുണൈറ്റഡിന് ലഭിച്ചിരിക്കുന്നത്. ക്രിസ്റ്റ്യാനോയുടെ ബെസ്റ്റ് സമയം കടന്നു പോയെങ്കിലും അദ്ദേഹം ഇപ്പോഴും ടോപ് പ്ലയെർ തന്നെയാണ്.അത്കൊണ്ട് തന്നെ ക്രിസ്റ്റ്യാനോക്ക് പോഗ്ബയിൽ സ്വാധീനം ചെലുത്താൻ കഴിയും. അങ്ങനെ പോഗ്ബ യുണൈറ്റഡിൽ തുടരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.എന്തെന്നാൽ ടോപ് താരങ്ങൾക്ക് ടോപ് താരങ്ങളോടൊപ്പം തന്നെ തുടരാനായിരിക്കും ആഗ്രഹം ” ഷെറിങ്ഹാം പറഞ്ഞു.
നിലവിൽ പ്രീമിയർ ലീഗിൽ 7 അസിസ്റ്റുകൾ സ്വന്തമാക്കിയ പോഗ്ബ മികച്ച ഫോമിലാണ്. താരം കരാർ പുതുക്കിയാൽ അത് യുണൈറ്റഡിന് ആശ്വാസം തന്നെയാവും.