പോഗ്ബ പിഎസ്ജിയിലേക്കോ? പോച്ചെട്ടിനോ പറയുന്നു!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരുപിടി സൂപ്പർ താരങ്ങളെ സ്വന്തമാക്കിയ ക്ലബാണ് പിഎസ്ജി. താരനിബിഡമായ പിഎസ്ജി മറ്റൊരു സൂപ്പർ താരമായ പോൾ പോഗ്ബയെ കൂടി ടീമിൽ എത്തിക്കാനൊരുന്നു എന്ന വാർത്തകൾ ഈയിടെ സജീവമായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഒരു വർഷത്തെ കരാർ അവശേഷിക്കുന്ന പോഗ്ബ പിഎസ്ജിയിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നുണ്ട് എന്നായിരുന്നു വാർത്തകൾ. എന്നാൽ ഈ റൂമിറുകളിലുള്ള തന്റെ പ്രതികരണം പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ രേഖപ്പെടുത്തിയിട്ടുണ്ട്. പിഎസ്ജിക്കിപ്പോൾ നല്ലൊരു സ്‌ക്വാഡ് ഉണ്ടെന്നും അത്കൊണ്ട് തന്നെ പുറത്തുള്ള താരങ്ങളെ പറ്റി സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നുമാണ് പൊച്ചിട്ടിനോ അറിയിച്ചിട്ടുള്ളത്.പോഗ്ബയെ നിലവിൽ ആവിശ്യമില്ല എന്നാണ് ഈ വാക്കുകളിൽ നിന്ന് വ്യക്തമാവുന്നത്. പ്രമുഖ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് പോച്ചെട്ടിനോയുടെ വാക്കുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
"We have plenty of players" 👀#mufc https://t.co/nwFpbPu9SR
— Man United News (@ManUtdMEN) August 2, 2021
” ഞങ്ങളുടെ പക്കലിലുള്ള താരങ്ങളുടെ ലിസ്റ്റ് നിങ്ങൾ കണ്ടിട്ടില്ലേ.ഒരുപിടി മികച്ച താരങ്ങൾ ഞങ്ങൾക്കുണ്ട്. പലരും ഇപ്പോൾ ക്ലബ്ബിനോടൊപ്പമുണ്ട്.കുറച്ച് പേർ ഇപ്പോൾ അവധിയിലാണ്.ടീമിന്റെ പ്രകടനം നല്ലതാണ് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.അതിൽ ഞാൻ സന്തോഷവാനുമാണ്. അത്കൊണ്ട് തന്നെ മറ്റുള്ള ക്ലബ്ബിലേ താരങ്ങളെ കുറിച്ച് ഇപ്പോൾ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല ” ഇതാണ് പോച്ചെട്ടിനോ പറഞ്ഞത്. കഴിഞ്ഞ ട്രോഫി ഡെസ് ചാമ്പ്യൻസ് ഫൈനലിൽ പിഎസ്ജി പരാജയപ്പെട്ടിരുന്നു. ഇതോടെ പോച്ചെട്ടിനോക്ക് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. എന്നാൽ ടീമിന്റെ പ്രകടനം മികച്ചതായിരുന്നു എന്നാണ് ഇതേകുറിച്ച് പരിശീലകൻ അറിയിച്ചിരുന്നത്.