പോഗ്ബ ആ ക്ലബ്ബിലെത്തുന്നതിന്റെ തൊട്ടരികിൽ,വെളിപ്പെടുത്തലുമായി ജേണലിസ്റ്റ്!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പർ താരമായ പോൾ പോഗ്ബയുടെ ക്ലബുമായുള്ള കരാർ അടുത്ത മാസമാണ് അവസാനിക്കുക. ഈ കരാർ പുതുക്കാൻ താരം താല്പര്യപ്പെടുന്നില്ല എന്നുള്ളത് വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പോഗ്ബ ക്ലബ് വിടുമെന്നുള്ളത് യുണൈറ്റഡിന്റെ പരിശീലകനായ റാൾഫ് റാഗ്നിക്ക് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ പ്രമുഖ ഇറ്റാലിയൻ മാധ്യമ പ്രവർത്തകനായ മാർക്കോ കോന്റെറിയോ ഒരു റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്.അതായത് പോൾ പോഗ്ബയെ സ്വന്തമാക്കാൻ വേണ്ടി ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി തങ്ങളുടെ നീക്കങ്ങൾ വേഗത്തിലാക്കി കഴിഞ്ഞു എന്നാണ് ഇദ്ദേഹം കണ്ടെത്തിയിട്ടുള്ളത്. ഉടൻതന്നെ പിഎസ്ജി പോഗ്ബയുമായി കരാറിൽ എത്തുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്. ഇറ്റാലിയൻ മാധ്യമമായ ട്യൂട്ടോ മെർക്കാറ്റോ വെബ്ബിന്റെ ജേണലിസ്റ്റാണ് ഇദ്ദേഹം.

നിലവിൽ പിഎസ്ജിയുടെ മധ്യനിരയിലെ ശക്തി എന്നുള്ളത് മാർക്കോ വെറാറ്റി മാത്രമാണ്.അദ്ദേഹത്തിനൊപ്പം പോഗ്ബയെ എത്തിക്കാൻ കഴിഞ്ഞാൽ അത് ടീമിന്റെ ശക്തി വർധിപ്പിക്കുമെന്നാണ് പിഎസ്ജി പ്രതീക്ഷിക്കുന്നത്.എന്നാൽ താരത്തിന്റെ പരിക്ക് പിഎസ്ജിക്ക് തലവേദന സൃഷ്ടിക്കുന്ന ഒന്നാണ്.ഈ സീസണിൽ 19 മത്സരങ്ങൾ പരിക്ക് മൂലം പോഗ്ബക്ക് നഷ്ടമായിട്ടുണ്ട്. സൂപ്പർ താരം സെർജിയോ റാമോസിന്റെ കാര്യത്തിൽ തന്നെ പിഎസ്ജിക്ക് ഇപ്പോൾ ഖേദമുണ്ട്.

മാഞ്ചസ്റ്റർ സിറ്റി,യുവന്റസ് എന്നിവരും പോഗ്ബയിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ പിഎസ്ജി തന്നെയാണ് ഇപ്പോൾ മുന്നിട്ട് നിൽക്കുന്നത്. ഈ പ്രീമിയർലീഗിൽ 20 മത്സരങ്ങൾ കളിച്ച താരം 1 ഗോളും 9 അസിസ്റ്റുമാണ് കരസ്ഥമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *