പോഗ്ബക്ക് വേണ്ടി നാലു താരങ്ങളെ ഓഫർ ചെയ്ത് റയൽ മാഡ്രിഡ്
റയൽ മാഡ്രിഡ് പരിശീലകൻ സിനെദിൻ സിദാന് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പർ സ്റ്റാർ പോൾ പോഗ്ബ. താരത്തിന് വേണ്ടി മുൻപ് സിദാൻ പരിശീലകനായ ആദ്യസമയത്ത് തന്നെ റയൽ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ അതൊന്നും ഫലം കാണാതെ പോയി. പിന്നീട് ഈ ട്രാൻസ്ഫർ വിൻഡോയിലും താരത്തിന് വേണ്ടി റയൽ പരിശ്രമങ്ങൾ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ പ്രകാരം നാല് താരങ്ങളെയാണ് റയൽ മാഡ്രിഡ് പോഗ്ബക്ക് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡിന് ഓഫർ ചെയ്തിരിക്കുന്നത്. ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത് ഇംഗ്ലീഷ് മാധ്യമമായ ദി സൺ ആണ്. ഈ ട്രാൻസ്ഫർ വിൻഡോയിൽ പോഗ്ബ യുണൈറ്റഡ് വിടാൻ ശ്രമിക്കുന്നുണ്ടെന്നും റയലും താരത്തിന്റെ മുൻ ക്ലബായിരുന്ന യുവന്റസും താരത്തിന് വേണ്ടി ചരടുവലികൾ തുടങ്ങിയെന്നും ട്രാൻസ്ഫർ ലോകത്തെ പ്രധാനപ്പെട്ട വാർത്തകളാണ്. കഴിഞ്ഞ ദിവസം നാല് താരങ്ങളെ യുവന്റസും യുണൈറ്റഡിന് ഓഫർ ചെയ്തിരുന്നു.
Real Madrid offer Man Utd list of stars including Odegaard in desperate bid to land Pogba in summer transfer swap deal https://t.co/1opwboQ9Wr
— The Sun – Man Utd (@SunManUtd) May 27, 2020
ജെയിംസ് റോഡ്രിഗസ്, മാർട്ടിൻ ഒഡീഗാർഡ്, ലൂക്കാസ് വാസ്‌കസ്, ബ്രാഹിം ഡയസ് എന്നീ നാലു താരങ്ങളെയാണ് റയൽ ഓഫർ ചെയ്തതായി ദി സൺ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇത്തരമൊരു ശ്രമത്തിന് റയൽ മുതിരുമോ എന്നുള്ളത് അല്പം അതിശയോക്തിയുള്ള കാര്യമാണ്. എന്തെന്നാൽ ഒരു താരത്തിന് വേണ്ടി ഈ മികച്ച നാല് താരങ്ങളെ റയൽ കൈവിടാനുള്ള സാധ്യതകൾ വളരെ കുറവാണ്. എന്നിരുന്നാലും സൺ റിപ്പോർട്ട് ചെയ്തതോടെ ട്രാൻസ്ഫർ ലോകത്ത് ഇത് വലിയ വാർത്തയാണ്. മാർട്ടിൻ ഒഡീഗാർഡ്, ബ്രാഹിം ഡയസ് എന്നിവർ റയൽ ജേഴ്സിയിൽ തങ്ങളുടെ അവസരങ്ങൾക്കായി കാത്തുനിൽക്കുകയാണ്. മാത്രമല്ല ഒഡീഗാർഡ് ഒക്കെ മികച്ച ഫോമിലുമാണ് പന്ത് തട്ടുന്നത്. യുണൈറ്റഡ് പരിശീലകൻ സോൾഷ്യാറിന് താരത്തെ നിലനിർത്താൻ താല്പര്യമുണ്ടെങ്കിലും ബ്രൂണോ ഫെർണാണ്ടസിന്റെ വരവോടെ ടീം വിടാനുള്ള പ്രവണത പോഗ്ബ കൂടുതൽ കാണിക്കുകയായിരുന്നു.
🔴🔴According to The Sun, Real Madrid boss Zinedine Zidane is willing to allow Martin Odegaard, James Rodriguez, Lucas Vazquez and Brahim Diaz to move to Old Trafford as part of a swap-deal for Manchester United star Paul Pogba.👀#PaulPogba #MUFCunite
— MUFC unite (@MUFCunite) May 28, 2020
[📷:Getty images] pic.twitter.com/oXcqdqm8LB