പെർഫെക്റ്റ് പ്ലയെർ,ക്രിസ്റ്റ്യാനോയെ തഴഞ്ഞ് ലിന്റലോഫ്,മെസ്സിയും ഫെല്ലയ്നിയും ലിസ്റ്റിൽ!
സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ചിട്ടുള്ള താരമാണ് വിക്ടർ ലിന്റലോഫ്.സ്വീഡിഷ് താരമായ ഇദ്ദേഹം 2017 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമാണ്. കഴിഞ്ഞ വർഷത്തെ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു റൊണാൾഡോ യുണൈറ്റഡിനോട് വിട പറഞ്ഞത്.ഇതോടുകൂടിയാണ് ഇരുവരും കളിക്കളത്തിൽ വെച്ചുകൊണ്ട് പിരിഞ്ഞത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ താരങ്ങൾക്കിടയിൽ മൈ പെർഫെക്റ്റ് പ്ലെയർ സീരീസ് നടത്തിയിരുന്നു. ഓരോ വിഭാഗത്തിലുമുള്ള ഏറ്റവും മികച്ച താരങ്ങളെ തിരഞ്ഞെടുക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്.ലിന്റലോഫ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒരു വിഭാഗത്തിലും ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം ലയണൽ മെസ്സി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. വിചിത്രമായത് ക്രിസ്റ്റ്യാനോയെ തഴഞ്ഞുകൊണ്ട് ഫെല്ലയ്നിയെ ഇദ്ദേഹം തിരഞ്ഞെടുത്തു എന്നതാണ്.ലിന്റലോഫിന്റെ പെർഫെക്റ്റ് താരങ്ങളെ നമുക്കൊന്ന് പരിശോധിക്കാം.
Cristiano Ronaldo is currently leading 3 awards the in Globe Soccer Awards 2023. 🐐
— TCR. (@TeamCRonaldo) November 23, 2023
• Best Men's Player
• Fan's Favourite Player of the Year
• Best Middle East Player pic.twitter.com/1pwdkojTgl
Andrea Pirlo (Right foot), Lionel Messi (Left foot), Marouane Fellaini (Heading), Kylian Mbappe (Pace), Paolo Maldini (Tackling), Robin van Persie Strength (Finishing), Zlatan Ibrahimovic (Strength), Eden Hazard (Skills) and Zlatan Ibrahimovic (Mentality). ഈ താരങ്ങളെയാണ് ലിന്റലോഫ് തിരഞ്ഞെടുത്തിട്ടുള്ളത്. അതായത് ഹെഡറുകളുടെ കാര്യത്തിൽ റൊണാൾഡോയേക്കാൾ അദ്ദേഹം പരിഗണന നൽകുന്നത് ഫെല്ലയ്നിക്കാണ്. മാത്രമല്ല മറ്റൊരു വിഭാഗത്തിലും ലിന്റലോഫ് തന്റെ മുൻ സഹതാരത്തെ പരിഗണിച്ചിട്ടില്ല.
നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിലെ പ്രധാനപ്പെട്ട താരമാണ് ലിന്റലോഫ്.ലിസാൻഡ്രോ മാർട്ടിനസ് പരിക്കിന്റെ പിടിയിലായത് കൊണ്ട് തന്നെ ഇപ്പോൾ തുടർച്ചയായി ഇദ്ദേഹത്തിന് അവസരങ്ങൾ ലഭിക്കുന്നുണ്ട്. പ്രീമിയർ ലീഗിൽ യുണൈറ്റഡ് ആകെ കളിച്ച 12 മത്സരങ്ങളിൽ 11 മത്സരങ്ങളിലും ഇദ്ദേഹം കളിച്ചിട്ടുണ്ട്. ഒരു ഗോളും ഒരു അസിസ്റ്റും ഈ പ്രതിരോധനിര താരം നേടിയിട്ടുണ്ട്.