പുറത്തുള്ളവരെപ്പറ്റി സംസാരമില്ലെന്ന് ടെൻ ഹാഗ്, ഇൻസ്റ്റഗ്രാം പ്രവർത്തനരഹിതമാക്കി സാഞ്ചോ.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായ എറിക്ക് ടെൻ ഹാഗും അവരുടെ സൂപ്പർ താരമായ ജേഡൻ സാഞ്ചോയും തമ്മിലുള്ള പ്രശ്നം സങ്കീർണ്ണമായി കൊണ്ടിരിക്കുകയാണ്.സ്‌ക്വാഡിൽ നിന്നും ഒഴിവാക്കിയതിനെ തുടർന്ന് സാഞ്ചോ ടെൻ ഹാഗിനെതിരെ വിമർശനങ്ങൾ ഉയർത്തുകയായിരുന്നു. തന്നെ ബലിയാടാക്കുന്നു എന്നായിരുന്നു സാഞ്ചോയുടെ പരാമർശം. വിവാദമായതോടെ അദ്ദേഹം ആ ഇൻസ്റ്റഗ്രാം പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു.
എന്നാൽ അദ്ദേഹത്തെ ടീമിലേക്ക് തിരികെ എടുക്കാൻ ടെൻ ഹാഗ് തയ്യാറായിട്ടില്ല.സാഞ്ചോ മാപ്പ് പറയണമെന്നാണ് ടെൻ ഹാഗ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ സാഞ്ചോ ഇതുവരെ അതിന് തയ്യാറായിട്ടുമില്ല.ഇതിനിടെ സാഞ്ചോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തിട്ടുമുണ്ട്. ഇതും ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.
സാഞ്ചോയുടെ ഇപ്പോഴത്തെ സാഹചര്യങ്ങളെ കുറിച്ചും അദ്ദേഹം ഇൻസ്റ്റഗ്രാം ഡി ആക്ടിവേറ്റ് ചെയ്തതിനെക്കുറിച്ചുമൊക്കെ ടെൻ ഹാഗിനോട് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. എന്നാൽ ലഭ്യമല്ലാത്ത താരങ്ങളെക്കുറിച്ച് തനിക്കൊന്നും പറയാനില്ല എന്നാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🚨 Ten Hag on Jadon Sancho situation: “I do not comment about unavailable players — again, I don’t comment”.
— Fabrizio Romano (@FabrizioRomano) September 26, 2023
Man Utd coach then asked about Jadon deleting his Instagram account as step towards solution: “I don't know, it's up to him. I don’t comment about players not available”. pic.twitter.com/FEuElfYCSB
” ഞാൻ ലഭ്യമല്ലാത്ത താരങ്ങളെക്കുറിച്ച് സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ല. അദ്ദേഹം ഇൻസ്റ്റഗ്രാം ഡീ ആക്ടിവേറ്റ് ചെയ്തതുമായി ബന്ധപ്പെട്ടു കൊണ്ട് എനിക്ക് ഒന്നുമറിയില്ല.അതൊക്കെ അദ്ദേഹവുമായി സംബന്ധിക്കുന്നതാണ്. പുറത്തുള്ള താരങ്ങളെക്കുറിച്ച് എനിക്കൊന്നും പറയാനില്ല ” ഇതാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.
അടുത്ത പ്രീമിയർ ലീഗ് മത്സരത്തിൽ യുണൈറ്റഡും ക്രിസ്റ്റൽ പാലസും തമ്മിലാണ് ഏറ്റുമുട്ടുക. ആ മത്സരത്തിലും ജേഡൻ സാഞ്ചോ ടീമിൽ തിരിച്ചെത്താൻ സാധ്യതയില്ല.