പുറത്താകുമോ? സമയമെടുക്കുമെന്ന് ടെൻഹാഗ്!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ടോട്ടൻഹാം അവരെ പരാജയപ്പെടുത്തിയിട്ടുള്ളത്. സ്വന്തം മൈതാനത്താണ് യുണൈഡിന് ഈ നാണക്കേട് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്.ഒനാനയുടെ മികച്ച പ്രകടനം ഇല്ലായിരുന്നുവെങ്കിൽ ഇതിനെക്കാൾ കൂടുതൽ ഗോളുകൾ യുണൈറ്റഡിന് വഴങ്ങേണ്ടി വരുമായിരുന്നു.
യുണൈറ്റഡിന്റെ പരിശീലകനായ ടെൻഹാഗിനെ പുറത്താക്കണം എന്നുള്ള ആവശ്യം ഏറെക്കാലമായി ഉയർന്നതാണ്.ആരാധകർ ഇപ്പോഴും അത് ഉയർത്തുന്നുണ്ട്. എന്നാൽ പുറത്താകുന്നതിനെക്കുറിച്ച് താൻ ചിന്തിക്കുന്നില്ല എന്നാണ് ടെൻഹാഗ് പറഞ്ഞിട്ടുള്ളത്.യുണൈറ്റഡ് മികച്ച നിലയിലേക്ക് മാറാൻ കുറച്ച് സമയമെടുക്കുമെന്നും ടെൻഹാഗ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” പുറത്താക്കപ്പെടുന്നതിനെ കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല.ഞങ്ങൾ എല്ലാവരും ഒരുമിച്ച് നിൽക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. മാനേജ്മെന്റ് സ്റ്റാഫുകളും ഞാനും താരങ്ങളുമൊക്കെ ഒരുമിച്ച് നിൽക്കാൻ തീരുമാനിച്ചിട്ടുണ്ട്.എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ ഞങ്ങൾക്കുണ്ട്. അതുകൊണ്ടുതന്നെയാണ് ഒരുമിച്ച് നിൽക്കാൻ തീരുമാനിച്ചിട്ടുള്ളത്.ഇതിന് കുറച്ച് സമയമെടുക്കും. ഞങ്ങളെല്ലാവരും ഒരേ പേജിലാണ് ഉള്ളത് “ഇതാണ് യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
വളരെ ദയനീയമായ ഒരു അവസ്ഥയിലാണ് യുണൈറ്റഡ് ഇപ്പോൾ ഉള്ളത്.പ്രീമിയർ ലീഗിൽ കളിച്ച ആറുമത്സരങ്ങളിൽ മൂന്നിലും അവർ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. കേവലം 7 പോയിന്റ് മാത്രമുള്ള യുണൈറ്റഡ് പന്ത്രണ്ടാം സ്ഥാനത്താണ്. അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ഇനിയും കാര്യങ്ങൾ സങ്കീർണ്ണമായാൽ ടെൻഹാഗിന്റെ സ്ഥാനം തെറിക്കാൻ തന്നെയാണ് സാധ്യത.