പുതിയ സീസൺ,പഴയ ഹാലന്റ്, മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം!

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ വിജയം നേടി നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അവർ ബേൺലിയെ പരാജയപ്പെടുത്തിയത്. പതിവുപോലെ സൂപ്പർ താരം ഏർലിംഗ് ഹാലന്റ് തന്റെ ഗോൾ വേട്ട ആരംഭിച്ചിട്ടുണ്ട്. മത്സരത്തിൽ ഇരട്ട ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.

ഹാലന്റ്,ഹൂലിയൻ,സിൽവ,ഫോഡൻ,ഡി ബ്രൂയിന എന്നിവരൊക്കെ സിറ്റിയുടെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ഹാലന്റ് ഗോൾ വേട്ട ആരംഭിച്ചു.റോഡ്രിയുടെ അസിസ്റ്റിൽ നിന്നായിരുന്നു താരം ഗോൾ നേടിയിരുന്നത്.36ആം മിനിറ്റിൽ താരം ഒരിക്കൽ കൂടി ഗോൾ കണ്ടെത്തി.ഹൂലിയൻ ആൽവരസായിരുന്നു അസിസ്റ്റ് നൽകിയിരുന്നത്.

75ആം മിനുട്ടിൽ റോഡ്രി കൂടി ഗോൾ നേടിയതോടെ മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ പട്ടിക പൂർത്തിയാവുകയായിരുന്നു. അതേസമയം സൂപ്പർ താരം ഡി ബ്രൂയിന മത്സരത്തിന്റെ ഫസ്റ്റ് ഹാഫിൽ തന്നെ പരിക്കേറ്റ് പുറത്തുപോയത് സിറ്റിക്ക് തിരിച്ചടിയായി.കുറച്ചുകാലം പുറത്തിരിക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *