പിഎസ്ജി താരം അൽ നസ്റിലേക്കില്ല,പ്രീമിയർ ലീഗിലേക്കോ?

പിഎസ്ജിയുടെ പരിശീലകനായി കൊണ്ട് ക്രിസ്റ്റോഫ് ഗാൾട്ടിയർ ചുമതലയേറ്റതോട് കൂടിയാണ് സൂപ്പർ താരം കെയ്‌ലർ നവാസിന് അവസരങ്ങൾ കുറഞ്ഞത്.ഗാൾട്ടിയർ നമ്പർ വൺ ഗോൾ കീപ്പറായി ഡോണ്ണാരുമയെയാണ് പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സീസണിൽ വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് നവാസിന് കളിക്കാൻ സാധിച്ചിട്ടുള്ളത്.

ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജി വിടാൻ ഇപ്പോൾ നവാസ് ഉദ്ദേശിക്കുന്നുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്ർ താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നു. പക്ഷേ യൂറോപ്പ് വിട്ട് പുറത്ത് പോവാൻ ഇപ്പോൾ നവാസ് ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടുതന്നെ അൽ നസ്റിന്റെ ഓഫർ അദ്ദേഹം തള്ളിക്കളയുകയായിരുന്നു. അർജന്റീന ഗോൾകീപ്പറായ അഗുസ്റ്റിൻ റോസിയെ അൽ നസ്ർ സ്വന്തമാക്കുകയും ചെയ്തിരുന്നു.

അതേസമയം പ്രീമിയർ ലീഗിൽ നിന്നും ഇപ്പോൾ നവാസിന് ഓഫറുകൾ വരുന്നുണ്ട്.നോട്ടിങ്‌ഹാം ഫോറസ്റ്റ്,ലെസ്റ്റർ സിറ്റി എന്നിവരാണ് ഇപ്പോൾ നവാസിൽ താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്. കൂടാതെ ബോൺമൗത്തിനും നവാസിനെ കിട്ടിയാൽ കൊള്ളാമെന്നുണ്ട്. പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നോട്ടിങ്ഹാമിന്റെ ഗോൾ കീപ്പറായ ഡീൻ ഹെന്റെഴ്സൺ ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്.സ്ഥാനത്തേക്കാണ് നവാസിനെ ഇവർ പരിഗണിക്കുന്നത്. അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നവാസ് ഫ്രീ ഏജന്റാവും. ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹത്തെ സ്വന്തമാക്കണമെങ്കിൽ 5 മില്യൺ യൂറോയാണ് പിഎസ്ജി വിലയായി കൊണ്ട് നിശ്ചയിച്ചിരിക്കുന്നത്. ഏതായാലും നവാസ് ഏത് രൂപത്തിലുള്ള ഒരു തീരുമാനമെടുക്കും എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്

Leave a Reply

Your email address will not be published. Required fields are marked *