പിഎസ്ജി,സിറ്റി എന്നിവരെ പോലെ ന്യൂകാസിൽ ഒരു വലിയ ക്ലബ്ബാവും : ഷെൽവി
പ്രീമിയർ ലീഗ് ക്ലബായ ന്യൂ കാസിൽ യുണൈറ്റഡിന്റെ ഉടമസ്ഥത സൗദി കൺസോർഷ്യം ഏറ്റെടുത്തതോടുകൂടി വലിയ മാറ്റങ്ങളാണ് ക്ലബ്ബിന് സംഭവിച്ചിട്ടുള്ളത്. പുതിയ പരിശീലകനായി കൊണ്ട് എഡ്ഢി ഹൌവിനെ അവർ നിയമിച്ചിരുന്നു. മാത്രമല്ല നിരവധി താരങ്ങളെ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ സൈൻ ചെയ്യുകയും ചെയ്തിരുന്നു.അതിന് ശേഷം ന്യൂകാസിൽ വലിയ പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത്.
ഏതായാലും ന്യൂകാസിൽ യുണൈറ്റഡ് താരമായ ജോഞ്ചോ ഷെൽവി ക്ലബ്ബിന്റെ കാര്യത്തിൽ വലിയ ആത്മവിശ്വാസത്തിലാണ്.അതായത് പിഎസ്ജി, മാഞ്ചസ്റ്റർ സിറ്റി എന്നിവരെ പോലുള്ള വലിയ ഒരു ക്ലബ്ബായി മാറാൻ ന്യൂകാസിൽ യുണൈറ്റഡിന് സാധിക്കുമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.ഷെൽവിയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 20, 2022
” ഇവിടെ ജീവിക്കുന്നത് ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു.ജീവിക്കാൻ മനോഹരമായ ഒരു സ്ഥലമാണ് ന്യൂകാസിൽ. സാധാരണരീതിയിൽ ഒരിടത്ത് ഞാൻ മൂന്നു വർഷമാണ് കഴിയാറുള്ളത്. പിന്നീട് മറ്റെവിടേക്കെങ്കിലും ചേക്കേറലാണ്. പക്ഷേ ഇവിടെ ഞാൻ സെറ്റിലായി കഴിഞ്ഞു. തീർച്ചയായും ന്യൂകാസിൽ യുണൈറ്റഡ് ഒരു വലിയ ക്ലബ്ബായി മാറും.പിഎസ്ജി, മാഞ്ചസ്റ്റർ സിറ്റി എന്നിവരെ പോലെയുള്ള ഒരു വലിയ ക്ലബ്ബായിരിക്കും. പക്ഷേ അതിന് സമയമെടുക്കും.അതൊരു നിർമ്മാണ പ്രക്രിയയാണ്. പക്ഷേ ന്യൂകാസിലിന് ടോപ്പിൽ എത്താനാവും. എല്ലാവരും ക്ഷമ പാലിക്കേണ്ടതുണ്ട്.എനിക്കാകെ വേണ്ടത് ഈയൊരു പ്രക്രിയയുടെ ഭാഗമാവണം എന്നുള്ളതാണ് ” ഇതാണ് ഷെൽവി പറഞ്ഞിട്ടുള്ളത്.
2016-ൽ സ്വാൻസിയിൽ നിന്നായിരുന്നു ഷെൽവി ന്യൂകാസിലിൽ എത്തിയത്.താരത്തിന്റെ കരാർ അടുത്ത സീസണിൽ അവസാനിക്കും. ഇത് പുതുക്കാൻ ആഗ്രഹമുണ്ട് എന്നുള്ള കാര്യവും ഷെൽവി കൂട്ടിച്ചേർത്തിട്ടുണ്ട്.