പാൽമർ കോൾഡാണെങ്കിൽ ഞാൻ ഫയറാണ്: മധുവേക്ക!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ഗംഭീര വിജയമാണ് ചെൽസി സ്വന്തമാക്കിയിട്ടുള്ളത്. രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് ചെൽസി വോൾവ്സിനെ അവരുടെ മൈതാനത്ത് പരാജയപ്പെടുത്തിയത്.ഹാട്രിക്ക് നേടിയ നോനി മധുവേക്കയാണ് മത്സരത്തിൽ തിളങ്ങിയിട്ടുള്ളത്. ഒരു ഗോളും മൂന്ന് അസിസ്റ്റുകളും നേടി കൊണ്ട് കോൾ പാൽമറും തന്റെ മികവ് തെളിയിച്ചു.ഫെലിക്സ്,ജാക്ക്സൺ എന്നിവർ ഓരോ ഗോളുകൾ വീതം നേടുകയും ചെയ്തു.

രണ്ടാം പകുതിയിലാണ് മധുവേക്ക ഹാട്രിക്ക് സ്വന്തമാക്കിയത്.ഈ മൂന്ന് ഗോളുകൾക്കും അസിസ്റ്റ് നൽകിയത് കോൾ പാൽമറായിരുന്നു.പാൽമറുടെ കോൾഡ് സെലിബ്രേഷൻ ഏറെ പ്രശസ്തമാണ്. ഇതേക്കുറിച്ച് മധുവേക്ക ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.പാൽമർ കോൾഡാണെങ്കിൽ താൻ ഫയറാണ് എന്നാണ് മദുവേക്കെ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ആദ്യത്തെ ഗോൾ ഒരല്പം ഭാഗ്യത്തിന്റെ അകമ്പടിയോടുകൂടിയാണ്. പക്ഷേ രണ്ടാമത്തെയും മൂന്നാമത്തെയും ഗോളിനോടൊപ്പം പാൽമറിന്റെ അസിസ്റ്റ് കൂടി എടുത്തു പറയേണ്ടതുണ്ട്. രണ്ട് പാസുകളും ബ്രില്ല്യന്റ് ആയിരുന്നു.ഹാട്രിക്ക് നേടി എന്നതിനേക്കാൾ പ്രധാനപ്പെട്ടത് ടീമിനെ വിജയിക്കാൻ കഴിഞ്ഞു എന്നുള്ളത് തന്നെയാണ്. അവിശ്വസനീയമായ താരമാണ് പാൽമർ.അദ്ദേഹം കോൾഡ് ആണെങ്കിൽ ഞാൻ ഫയറാണ്.ശരിയായ സമയത്ത് എനിക്ക് പാസ് നൽകാനുള്ള ഒരു കഴിവ് അദ്ദേഹത്തിനുണ്ട്.സ്പേസുകളിൽ ബോൾ ലഭിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു. ഇന്ന് ഇതെല്ലാം വർക്കായിട്ടുണ്ട് ” ഇതാണ് സൂപ്പർ താരം പറഞ്ഞിട്ടുള്ളത്.

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് ചെൽസി പരാജയപ്പെടുകയാണ് ചെയ്തിരുന്നത്. മത്സരത്തിൽ മികച്ച പ്രകടനം അവർ നടത്തിയിരുന്നുവെങ്കിലും ഗോളുകൾ നേടാൻ സാധിക്കാതെ പോവുകയായിരുന്നു. പക്ഷേ ഈ മത്സരത്തിൽ അവർ അതൊക്കെ പരിഹരിച്ചിട്ടുണ്ട്. ഇനി അടുത്ത പ്രീമിയർ ലീഗ് മത്സരത്തിൽ ക്രിസ്റ്റൽ പാലസ് ആണ് അവരുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *