പരിക്ക്, യുണൈറ്റഡ് സൂപ്പർ താരം ഒരുപാട് കാലം പുറത്ത്, പകരക്കാരനെ ഉടനെ എത്തിക്കാൻ ക്ലബ്ബ്!

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വെസ്റ്റ്ഹാം യുണൈറ്റഡിനെ മാഞ്ചസ്റ്റർ പരാജയപ്പെടുത്തിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ടോട്ടൻഹാമിനോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് യുണൈറ്റഡ് പരാജയപ്പെട്ടിട്ടുണ്ട്.ആരാധകർ പ്രതീക്ഷിച്ച പോലെയുള്ള ഒരു പ്രകടനം ഈ രണ്ടു മത്സരങ്ങളിലും ലഭിച്ചിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.

ഇതിനിടെ മറ്റൊരു തിരിച്ചടി കൂടി മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏൽക്കേണ്ടി വന്നിട്ടുണ്ട്. അവരുടെ പ്രതിരോധനിരയിലെ സൂപ്പർതാരമായ ലൂക്ക് ഷോക്ക് പരിക്കേറ്റിട്ടുണ്ട്.മസിൽ ഇഞ്ചുറിയാണ് അദ്ദേഹത്തിന് പിടിപെട്ടിട്ടുള്ളത്. നിരവധി ആഴ്ചകൾ അദ്ദേഹം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന താരത്തിന്റെ അഭാവം മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി തന്നെയാണ്.

എന്തെന്നാൽ ബാക്കപ്പ് ഓപ്ഷനായ ടൈറൽ മലാസിയയും ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്.അതുകൊണ്ടുതന്നെ ഒരു ലെഫ്റ്റ് ബാക്കിനെ യുണൈറ്റഡിന് അത്യാവശ്യമാണ്. ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിനു മുന്നേ ഒരു ലെഫ്റ്റ് ബാക്കിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയേക്കും എന്നാണ് പ്രമുഖ മാധ്യമമായ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.എറിക്ക് ടെൻ ഹാഗിന് കീഴിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് ലൂക്ക് ഷോ.

കഴിഞ്ഞ സീസണിൽ 27 മത്സരങ്ങൾ ഇദ്ദേഹം കളിച്ചിരുന്നു. മാത്രമല്ല ഈ സീസണിലെ പ്രീമിയർ ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിലും ലൂക്ക് ഷോ തന്നെയായിരുന്നു ആ പൊസിഷനിൽ ഉണ്ടായിരുന്നത്.നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇനി അടുത്ത മത്സരം കളിക്കുക.ലെഫ്റ്റ് ബാക്ക് പൊസിഷനിലെ മികച്ച താരങ്ങളുടെ അഭാവം ടെൻ ഹാഗിന് തലവേദന തന്നെയാണ്. കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ടതിനാൽ ഈ മത്സരത്തിൽ വിജയിച്ചു കൊണ്ടുള്ള ഒരു തിരിച്ചുവരവ് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് അത്യാവശ്യവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *