പരിക്ക് മാറി തിരിച്ചെത്താനൊരുങ്ങി നിന്ന അഗ്വേറൊക്ക് അടുത്ത തിരിച്ചടി !
കഴിഞ്ഞ ദിവസം എഫ്എ കപ്പിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി ബിർമിംഗ്ഹാം സിറ്റിയെ തകർത്തു വിട്ടിരുന്നു. ഇരട്ടഗോളുകൾ നേടിയ ബെർണാഡോ സിൽവയും ഒരു ഗോൾ നേടിയ ഫിൽ ഫോഡനുമാണ് സിറ്റിക്ക് വിജയം നേടികൊടുത്തത്. ഈ മത്സരത്തിൽ സൂപ്പർ സ്‌ട്രൈക്കർ സെർജിയോ അഗ്വേറൊ ഇറങ്ങുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ താരത്തിന് ഇറങ്ങാൻ സാധിച്ചിരുന്നില്ല. പരിക്ക് മാറി ഇറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു താരം. എന്നാൽ അടുത്ത തിരിച്ചടിയെന്നോണം താരം കോവിഡ് സ്ഥിരീകരിച്ച ഒരാളുമായി അടുത്തിടപഴകിയതായി കണ്ടെത്തുകയായിരുന്നു. ഇതോടെ താരത്തെ ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയായിരുന്നു. ക്ലബ്ബിന്റെ ആൾ ടൈം ടോപ് സ്‌കോററായ അഗ്വേറൊ കഴിഞ്ഞ ഒക്ടോബർ മുതൽ കളിച്ചിട്ടില്ല. ഇതോടെ അടുത്ത മത്സരങ്ങളായ ബ്രൈറ്റൻ, ക്രിസ്റ്റൽ പാലസ് എന്നിവർക്കെതിരെയുള്ള മത്സരവും താരത്തിന് നഷ്ടമാവും.
Aguero was set to start 😣
— Goal News (@GoalNews) January 10, 2021
By @jonnysmiffy
” നിർഭാഗ്യവശാൽ അദ്ദേഹം പോസിറ്റീവ് സ്ഥിരീകരിച്ച ഒരാളുമായി വളരെയധികം അടുത്തിടപഴകിയിരുന്നു. അദ്ദേഹം നിർബന്ധമായും കുറച്ചു ദിവസം ഐസൊലേഷനിൽ കഴിയണം. അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം പരിശോധനക്ക് വിധേയമായിട്ടുണ്ട്. എന്നിട്ടും നെഗറ്റീവ് ആയി തുടരുന്നത് എങ്ങനെയെന്ന് എനിക്കറിയില്ല. ഇന്ന് അദ്ദേഹം നെഗറ്റീവ് തന്നെയാണ്. പക്ഷെ പ്രോട്ടോകോളുകൾ പ്രകാരം അദ്ദേഹം ഐസൊലേഷനിൽ തന്നെ കഴിയണം. അതിനാൽ തന്നെ അഗ്വേറൊക്ക് ഇന്ന് കളിക്കാൻ സാധിക്കില്ല ” പരിശീലകൻ പെപ് ഗ്വാർഡിയോള പറഞ്ഞു.
Sergio Aguero self-isolating after close Covid-19 contact https://t.co/2gDUAzInpD
— Indy Football (@IndyFootball) January 10, 2021