പരിക്ക് : ബ്രസീലിയൻ താരത്തിന് വേൾഡ് കപ്പ് നഷ്ടമായേക്കും!

വരുന്ന ഖത്തർ വേൾഡ് കപ്പിന് ഒരു ശക്തമായ സ്‌ക്വാഡിനെ അണിനിരത്താനുള്ള ശ്രമങ്ങളിലാണ് നിലവിൽ ബ്രസീലിന്റെ പരിശീലകനായ ടിറ്റെയുള്ളത്. പ്രതിരോധത്തിൽ സെന്റർ ബാക്കുമാരായി കൊണ്ട് സിൽവ,മാർക്കിഞ്ഞോസ്,എഡർ മിലിറ്റാവോ എന്നിവർ ബ്രസീലിന്റെ ടീമിൽ സ്ഥാനമുറപ്പിച്ചവരാണ്. നാലാമത്തെ താരമായി കൊണ്ട് ടിറ്റെ പരിഗണിക്കുന്നതിൽ പ്രധാനപ്പെട്ട ഒരു താരമായിരുന്നു ഡിയഗോ കാർലോസ്.

എന്നാൽ ഡിയഗോ കാർലോസിന് വേൾഡ് കപ്പിൽ പങ്കെടുക്കാൻ സാധിക്കില്ല എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. നിലവിൽ പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൻ വില്ലക്ക് വേണ്ടിയാണ് ഈ ബ്രസീലിയൻ താരം കളിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ എവെർടണെതിരെയുള്ള മത്സരത്തിനിടെ താരത്തിന് പരിക്കേൽക്കുകയായിരുന്നു.

ഈ പരിക്കിന്റെ കൂടുതൽ വിശദങ്ങൾ ഇപ്പോൾ ആസ്റ്റൻ വില്ല പുറത്തു വിട്ടിട്ടുണ്ട്.അക്കില്ലെസ് ടെണ്ടൻ ഇഞ്ചുറിയാണ് താരത്തിന് പിടിപെട്ടിട്ടുള്ളത്. താരം സർജറിക്ക് വിധേയനാകേണ്ടി വന്നേക്കും.അതിന് ശേഷമാണ് റിക്കവറി ആരംഭിക്കുക.കാർലോസ് എത്രകാലം പുറത്തിരിക്കേണ്ടി വരുമെന്നുള്ളത് ആസ്റ്റൻ വില്ല വ്യക്തമാക്കിയിട്ടില്ല. പക്ഷേ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം നവംബറിൽ നടക്കുന്ന വേൾഡ് കപ്പ് അദ്ദേഹത്തിന് നഷ്ടമായേക്കും.

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സ്റ്റീവൻ ജെറാർഡ് താരത്തെ സെവിയ്യയിൽ നിന്നും സ്വന്തമാക്കിയത്.29 കാരനായ താരം ലീഗിലെ ആദ്യ രണ്ട് മത്സരങ്ങൾ കളിക്കുകയും ചെയ്തു.ബ്രസീലിന്റെ ദേശീയ ടീമിലേക്ക് താരത്തെ ടിറ്റെ നേരത്തെ പരിഗണിച്ചിരുന്നുവെങ്കിലും കളിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല. അതേസമയം ടോക്കിയോ ഒളിമ്പിക്സിൽ ഗോൾഡ് മെഡൽ നേടിയ ബ്രസീൽ സ്‌ക്വാഡിന്റെ ഭാഗമാവാൻ കാർലോസിന് സാധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *