പരിക്ക്, പോഗ്ബ ഈ വർഷം ഇനി കളിച്ചേക്കില്ല!
ഈ മാസം നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ് നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ്. രണ്ട് മത്സരങ്ങളാണ് ഫ്രാൻസ് കളിക്കാനിരിക്കുന്നത്.കസാക്കിസ്ഥാൻ, ഫിൻലാന്റ് എന്നിവരാണ് ഫ്രഞ്ച് പടയുടെ എതിരാളികൾ.
എന്നാൽ ഈ മത്സരങ്ങൾക്ക് മുന്നോടിയായുള്ള പരിശീലനത്തിനിടെ സൂപ്പർ താരം പോൾ പോഗ്ബക്ക് പരിക്കേറ്റത് ഫ്രാൻസിന് തിരിച്ചടിയേൽപ്പിച്ചിട്ടുണ്ട്. താരത്തിന്റെ കാൽതുടക്കാണ് പരിക്കേറ്റിരിക്കുന്നത്.പ്രാഥമിക പരിശോധനയിൽ 8 ആഴ്ച്ച മുതൽ 10 ആഴ്ച്ച വരെ പോഗ്ബ പുറത്തിരിക്കേണ്ടി വരും.അങ്ങനെയാണേൽ ഈ വർഷം പോഗ്ബക്ക് ഇനി കളിക്കാൻ സാധിച്ചേക്കില്ല.
Paul Pogba could be out for 8-10 weeks following a thigh injury he picked up in France training, per @RMCsport pic.twitter.com/IbaMVoeVfk
— B/R Football (@brfootball) November 9, 2021
ഇക്കാര്യം ഏറ്റവും കൂടുതൽ തിരിച്ചടിയേൽപ്പിക്കുക മാഞ്ചസ്റ്റർ യുണൈറ്റഡിനായിരിക്കും. എന്തെന്നാൽ വളരെ നിർണായകമായ മത്സരങ്ങളായിരിക്കും പോഗ്ബക്ക് നഷ്ടമാവുക. കഴിഞ്ഞ ലിവർപൂളിനെതിരെയുള്ള മത്സരത്തിൽ പോഗ്ബ റെഡ് കാർഡ് കണ്ടിരുന്നു. ഇതേ തുടർന്ന് താരത്തിന് മൂന്ന് മത്സരങ്ങളിൽ സസ്‌പെൻഷൻ ലഭിച്ചിരുന്നു.ഇതിന് പുറമേയാണ് പരിക്കും ഇപ്പോൾ താരത്തിന് വിനയായിരിക്കുന്നത്.
ഇതോടെ താരത്തിന് പ്രീമിയർ ലീഗിൽ വാട്ട്ഫോർഡ്, ചെൽസി, ആഴ്സണൽ തുടങ്ങിയ പ്രധാനപ്പെട്ട മത്സരങ്ങൾ നഷ്ടമാവും. കൂടാതെ ചാമ്പ്യൻസ് ലീഗിലെ വിയ്യാറയൽ,യങ് ബോയ്സ് എന്നിവർക്കെതിരെയും താരം ഉണ്ടായേക്കില്ല.ഈ സീസണിൽ യുണൈറ്റഡിന് വേണ്ടി 7 അസിസ്റ്റുകൾ സ്വന്തമാക്കാൻ പോഗ്ബക്ക് സാധിച്ചിട്ടുണ്ട്.