പരിക്കിൽ വലഞ്ഞ് യുണൈറ്റഡ്,മൗണ്ടിനെ ചെൽസിയിലേക്ക് തന്നെ തിരിച്ചയക്കൂ എന്ന് ആരാധകർ!

ഇന്ന് FA കപ്പിൽ നടക്കുന്ന സെമി ഫൈനൽ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ കോവെൻട്രിയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം എട്ടുമണിക്ക് ലണ്ടനിലെ വെമ്പ്ലി സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.ഈ മത്സരത്തിൽ വിജയിക്കുന്നവരെ ഫൈനലിൽ കാത്തിരിക്കുന്നത് മാഞ്ചസ്റ്റർ സിറ്റിയാണ്.

എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത് പരിക്കുകളാണ്.പ്രധാനപ്പെട്ട പല താരങ്ങളും പരിക്കിന്റെ പിടിയിലാണ്.മേസൺ മൗണ്ട്, വില്ലി കാമ്പ്വാല,സോഫിയാൻ അമ്രബാത്ത് എന്നിവരാണ് പരിക്കു മൂലം പുറത്തായിട്ടുള്ളത്.ഇവരെ കൂടാതെ മറ്റു പല താരങ്ങളും നേരത്തെ തന്നെ പുറത്തായിട്ടുണ്ട്.Luke Shaw, Lisandro Martinez, Raphael Varane,Scott McTominay തുടങ്ങി പത്തോളം താരങ്ങൾ ഇപ്പോൾ പരിക്ക് കാരണം പുറത്താണ്.

ഈ പരിക്കുകൾ ആരാധകരെ വല്ലാതെ നിരാശയിലാഴ്ത്തുന്നുണ്ട്. മാത്രമല്ല മേസൺ മൌണ്ടിന്റെ കാര്യത്തിൽ ചില ആരാധകർ ദേഷ്യവും പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തെ ചെൽസിയിലേക്ക് തന്നെ തിരിച്ചയക്കൂ എന്നാണ് ഒരു യുണൈറ്റഡ് ആരാധകൻ ട്വിറ്ററിൽ കുറിച്ചിട്ടുള്ളത്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു മൗണ്ടിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് വലിയ തുക നൽകിക്കൊണ്ട് ചെൽസിയിൽ നിന്നും സ്വന്തമാക്കിയത്.എന്നാൽ പരിക്ക് കാരണം കുറച്ചു മത്സരങ്ങളിൽ മാത്രമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.

ഈ സീസണിൽ കേവലം 673 മിനിട്ട് മാത്രമാണ് മൌണ്ട് കളിച്ചിട്ടുള്ളത്.17 മത്സരങ്ങളിൽ നിന്നാണ് അദ്ദേഹം ഇത്രയും മിനിറ്റുകൾ കളിച്ചിട്ടുള്ളത്. അദ്ദേഹത്തെ നിരന്തരം പരിക്കുകൾ വേട്ടയാടുകയാണ്. യുണൈറ്റഡ് ചരിത്രത്തിലെ ഏറ്റവും മോശം ഏഴാം നമ്പർ താരമാണ് മേസൺ മൗണ്ടെന്ന് മറ്റൊരു ആരാധകൻ ട്വിറ്ററിൽ കുറിക്കുകയും ചെയ്തിട്ടുണ്ട്.ഏതായാലും പരിക്കിന്റെ പ്രശ്നങ്ങൾക്കിടയിലും ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ കഴിയുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *