പണം നോക്കേണ്ട,ഹാലന്റിനെ പോലെ ഗോളടിക്കാൻ ആ രണ്ട് പേരെ എത്തിക്കൂ:ആഴ്സണലിനോട് പെറ്റിറ്റ്
ഈ സീസണിൽ മികച്ച പ്രകടനം നടത്താൻ ഇംഗ്ലീഷ് വമ്പൻമാരായ ആഴ്സണലിന് കഴിയുന്നുണ്ട്.പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് അവരാണ്. ചാമ്പ്യൻസ് ലീഗിൽ ബയേണിനെതിരെയുള്ള ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദം ഇനി നടക്കാനുണ്ട്. പരിശീലകൻ ആർടെറ്റ വളരെ മികച്ച രൂപത്തിലാണ് ക്ലബ്ബിനെ ഉയർത്തിക്കൊണ്ടുവന്നിട്ടുള്ളത്.
വരുന്ന സമ്മറിൽ അവർക്ക് നല്ല ഒരു സ്ട്രൈക്കറെ ആവശ്യമുണ്ട്.ജീസസിന് പലപ്പോഴും പരിക്കുകൾ ഉള്ളതുകൊണ്ട് തന്നെ നമ്പർ നയൺ പൊസിഷനിലേക്ക് ഒരുതാരത്തെ ആവശ്യമാണ്.ന്യൂകാസിൽ താരമായ ഐസക്കിനെ അവർ സ്വന്തമാക്കും എന്ന വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇമ്മാനുവൽ പെറ്റിറ്റ് ഇക്കാര്യത്തിൽ തന്റെ ഉപദേശം നൽകിയിട്ടുണ്ട്.നിക്കോ വില്യംസ്,ഇവാൻ ടോണി എന്നിവരെ കൊണ്ടുവരണമെന്നാണ് പെറ്റിറ്റ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Emmanuel Petit warns Arsenal against signing £100,000,000 million transfer target https://t.co/LgA0J84HOJ
— Metro Sport (@Metro_Sport) April 11, 2024
” പലരും പറഞ്ഞത് മാഞ്ചസ്റ്റർ സിറ്റി ഹാലന്റിനെ കൊണ്ടുവന്നത് ഒരു മിസ്റ്റേക്ക് ആവുമെന്നായിരുന്നു. അദ്ദേഹം ഇപ്പോൾ ഗോളടിച്ചു കൂട്ടുന്നു. അദ്ദേഹത്തെപ്പോലെ ഗോളടിക്കുന്ന ഒരു താരത്തെയാണ് ഇപ്പോൾ ആഴ്സണലിന് വേണ്ടത്.നിക്കോ വില്യംസ് അവർക്ക് അനുയോജ്യനായ ഒരു താരമായിരിക്കും.അദ്ദേഹത്തിന് വേണ്ടി കൂടുതൽ അവസരങ്ങൾ ഒരുക്കാൻ മറ്റു താരങ്ങൾക്ക് സാധിക്കും.ആഴ്സണലിന് ഒരു സീസണിൽ ഇരുപതോ അതിനു മുകളിലോ ഗോളുകൾ നേടുന്ന ഒരു താരത്തെയാണ് ആവശ്യം. സിറ്റിക്ക് വേണ്ടി ഇപ്പോൾ ഹാലന്റ് അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്രയധികം ഗോളുകൾ നേടാൻ നിക്കോ വില്യംസ്,ഇവാൻ ടോണി എന്നിവരെ അവർ സ്വന്തമാക്കണം. 100 മില്യൺ നൽകിക്കൊണ്ട് ഐസക്കിനെ ന്യൂകാസിലിൽ നിന്നും കൊണ്ടുവരുന്നതിനോട് എനിക്ക് യോജിപ്പില്ല. കാരണം അത്രയും പണം അദ്ദേഹത്തിന് നൽകേണ്ടതില്ല “പെറ്റിറ്റ് പറഞ്ഞു.
ഐസക്കിനെ സ്വന്തമാക്കണമെങ്കിൽ 100 മില്യൺ യൂറോ നൽകേണ്ടി വന്നേക്കും. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രന്റ്ഫോഡിന് വേണ്ടിയാണ് ഇവാൻ ടോണി കളിക്കുന്നത്. അതേസമയം സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്ക് ക്ലബ്ബിന്റെ താരമാണ് നിക്കോ വില്യംസ്