പക്കേറ്റ ഇനി ഫുട്ബോൾ കളിക്കില്ല? കാത്തിരിക്കുന്നത് ആജീവനാന്ത വിലക്കെന്ന് റിപ്പോർട്ട്!
ബ്രസീലിയൻ സൂപ്പർ താരമായ ലുകാസ് പക്കേറ്റ നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ വെസ്റ്റ് ഹാം യുണൈറ്റഡിന്റെ താരമാണ്. മികച്ച പ്രകടനം അവർക്ക് വേണ്ടി നടത്താൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്. പക്ഷേ വലിയ ഒരു വിവാദത്തിൽ അദ്ദേഹം അകപ്പെട്ടിട്ടുണ്ട്.ഇംഗ്ലണ്ടിലെ ഫുട്ബോൾ അസോസിയേഷൻ ബെറ്റിങ് നിയമങ്ങൾ അദ്ദേഹം ലംഘിച്ചതായി കണ്ടെത്തിയിരുന്നു.
അതായത് വാതുവെപ്പ് സംഘങ്ങളെ സഹായിക്കാൻ വേണ്ടി നാല് മത്സരങ്ങളിൽ അദ്ദേഹം മനപൂർവ്വം യെല്ലോ കാർഡുകൾ വഴങ്ങുകയായിരുന്നു. ഈ വിഷയത്തിലാണ് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ അദ്ദേഹത്തിൽ കുറ്റം ചുമത്തിയിട്ടുള്ളത്. അദ്ദേഹം കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയാൽ കടുത്ത ശിക്ഷകൾ അദ്ദേഹത്തിന് ലഭിച്ചേക്കും എന്നുള്ളത് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.എന്നാൽ ശിക്ഷ പ്രതീക്ഷിച്ചതിലും വലുതായിരിക്കും എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.
അതായത് പക്കേറ്റ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയാൽ ലൈഫ് ടൈം ബാൻ അഥവാ ആ ജീവനാന്ത വിലക്ക് നൽകാനാണ് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ ആവശ്യപ്പെടുക. അതായത് അദ്ദേഹത്തിന് ഈ ലൈഫ് ടൈം ബാൻ ലഭിക്കാനുള്ള സാധ്യതകളെ നമുക്ക് തള്ളിക്കളയാനാവില്ല.ജൂൺ മൂന്നാം തീയതി വരെ വിശദീകരണം നൽകാൻ പക്കേറ്റക്ക് സമയം അനുവദിച്ചിരുന്നു. അതിപ്പോൾ കടന്നുപോയിട്ടുണ്ട്. എന്നാൽ തങ്ങളുടെ ഭാഗം വ്യക്തമാക്കാൻ കൂടുതൽ സമയം വേണമെന്ന് ഈ താരത്തിന്റെ വക്കീലുമാർ ആവശ്യപ്പെട്ടിട്ടുണ്ട്.
താൻ പൂർണ്ണമായും നിരപരാധിയാണ് എന്നത് പക്കേറ്റ തുറന്ന് പറഞ്ഞിരുന്നു. നിലവിൽ ബ്രസീൽ ദേശീയ ടീമിനോടൊപ്പം ആണ് അദ്ദേഹം ഉള്ളത്. അദ്ദേഹത്തിന് കോപ്പ അമേരിക്കയിൽ പങ്കെടുക്കാം എന്നുള്ള കാര്യം CBF സ്ഥിരീകരിച്ചിരുന്നു. നിലവിൽ താരത്തിന്റെ നിരപരാധിത്വം തെളിയിക്കാനുള്ള സമയം കുറഞ്ഞുവരികയാണ്. കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയാൽ കടുത്ത ശിക്ഷകൾ അദ്ദേഹത്തിന് ലഭിക്കും എന്ന കാര്യത്തിൽ യാതൊരുവിധ സംശയങ്ങളും ഇല്ല.