പക്കേറ്റക്ക് ആജീവനാന്ത വിലക്കോ? കോടതിയെ സമീപിക്കാൻ ക്ലബ്

ബ്രസീലിയൻ സൂപ്പർ താരമായ ലുകാസ് പക്കേറ്റ നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ വെസ്റ്റ്ഹാം യുണൈറ്റഡിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ വലിയ ഒരു വിവാദത്തിലാണ് അദ്ദേഹം അകപ്പെട്ടിരിക്കുന്നത്.ബെറ്റിങ് സംഘങ്ങളെ സഹായിക്കാൻ വേണ്ടി പക്കേറ്റ ഒത്തു കളിച്ചു എന്ന ആരോപണം ഉയർന്നിരുന്നു. പ്രീമിയർ ലീഗിൽ നാലു മത്സരങ്ങളിൽ ഈ താരം മനപ്പൂർവ്വം യെല്ലോ കാർഡ് വഴങ്ങി എന്നായിരുന്നു ആരോപണങ്ങൾ.

ലെസ്റ്റർ സിറ്റി,ആസ്റ്റൻ വില്ല,ലീഡ്‌സ്,ബേൺമൗത്ത് എന്നിവർക്കെതിരെയുള്ള മത്സരങ്ങളിൽ പക്കേറ്റ യെല്ലോ കാർഡ് വഴങ്ങിയിരുന്നു. ഇക്കാര്യത്തിൽ താരത്തിനും മേൽ കുറ്റം ചുമത്തപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ ഈ വിഷയത്തിൽ ഇപ്പോഴും അന്വേഷണം തുടരുകയാണ്.കുറ്റക്കാരനാണ് എന്ന് തെളിഞ്ഞു കഴിഞ്ഞാൽ വലിയ ശിക്ഷയാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. താരത്തിന് ഫുട്ബോളിൽ നിന്നും ആജീവനാന്ത വിലക്ക് ലഭിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇത് അദ്ദേഹത്തിന്റെ ക്ലബ്ബായ വെസ്റ്റ്ഹാം യുണൈറ്റഡിനെ ഏറെ ഭയപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ അന്താരാഷ്ട്ര കായിക കോടതിയെ സമീപിക്കാൻ ഈ പ്രീമിയർ ലീഗ് ക്ലബ്ബ് തീരുമാനിച്ചിട്ടുണ്ട്. ഈ കേസിലുള്ള ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന്റെ അധികാരത്തെയാണ് ഇവർ കായിക കോടതി മുഖാന്തരം ചോദ്യം ചെയ്യാൻ ഉദ്ദേശിക്കുന്നത്. ആജീവനാന്ത വിലക്ക് ലഭിക്കാനുള്ള തെറ്റൊന്നും പക്കേറ്റ ചെയ്തിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ ക്ലബ്ബ് വിശ്വസിക്കുന്നത്. അതേസമയം പക്കേറ്റ ഇതെല്ലാം പൂർണ്ണമായും നിരസിച്ചിരുന്നു.താൻ ഇക്കാര്യത്തിൽ നിരപരാധിയാണെന്നും സാധ്യമായ എല്ലാ വിവരങ്ങളും അന്വേഷണ കമ്മീഷന് നൽകിയിട്ടുണ്ടെന്നും ഈ ബ്രസീലിയൻ സൂപ്പർ താരം പറഞ്ഞിട്ടുണ്ട്.

അന്വേഷണം അവസാനിക്കുന്നത് വരെ കളത്തിൽ തുടരാൻ ഈ ബ്രസീലിയൻ താരത്തിന് അനുമതിയുണ്ട്. 6 മാസത്തെ വിലക്ക് മുതൽ വിലക്ക് വരെയാണ് ഇതിന്റെ ശിക്ഷയായി കൊണ്ടുവരിക. കുറ്റം തെളിഞ്ഞ് കഴിഞ്ഞാൽ എന്തായാലും താരം ശിക്ഷ അനുഭവിക്കേണ്ടിവരും.പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി ഈ താരത്തെ സ്വന്തമാക്കാൻ ഒരുങ്ങിയിരുന്നു.പക്ഷേ താരം ഈ കേസിൽ പെട്ടതോടെ മാഞ്ചസ്റ്റർ സിറ്റി ഈ കാര്യത്തിൽ പെരുമാറുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *