നൽകാനുള്ള പണം നൽകണം, ബാഴ്സയൊരു നാണംകെട്ട ക്ലബ്ബ് : യുണൈറ്റഡ് ഇതിഹാസം ഗാരി നെവിൽ!

ഈ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലേക്കെത്തിക്കാൻ വേണ്ടി ശ്രമിക്കുന്ന താരമാണ് എഫ്സി ബാഴ്സലോണയുടെ ഫ്രങ്കി ഡി യോങ്. താരത്തെ വിൽക്കാൻ തന്നെയാണ് എഫ്സി ബാഴ്സലോണയും ശ്രമിക്കുന്നത്. എന്നാൽ ഇതുവരെ ഡി യോങ് ബാഴ്സ വിടാൻ സമ്മതം മൂളിയിട്ടില്ല.

ഇതിന് പ്രധാനപ്പെട്ട ഒരു കാരണമായി കൊണ്ട് ചൂണ്ടിക്കാണിക്കപ്പെടുന്നത് ഡി യോങ്ങിന് ബാഴ്സ നൽകാനുള്ള ശമ്പള കുടിശ്ശികയാണ്. ഏകദേശം 17 മില്യൺ യൂറോയോളം ബാഴ്സ കുടിശ്ശികയായി കൊണ്ട് ഡി യോങ്ങിന് നൽകാനുണ്ട് എന്നുള്ളതാണ് മാധ്യമങ്ങൾ കണ്ടെത്തിയിട്ടുള്ളത്.ഇത് നൽകാൻ ബാഴ്സ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ ഡി യോങ് ക്ലബ്ബ് വിടാൻ വിസമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ ഗാരി നെവിൽ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്. അതായത് തൊഴിലാളികൾക്കും താരങ്ങൾക്കും നൽകേണ്ട പണം നൽകണമെന്നും ബാഴ്സ അവരുടെ പേരിന് നാണക്കേടാവുകയാണ് എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.നെവിൽ ട്വിറ്ററിൽ കുറിച്ച വാക്കുകൾ ഇങ്ങനെയാണ്.

“ഡി യോങ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരുമോ ഇല്ലയോ എന്നുള്ളതൊന്നും ഞാൻ കാര്യമാക്കുന്നില്ല. പക്ഷേ ക്ലബ്ബുകൾ താരങ്ങളിൽ നിന്നും തൊഴിലാളികളിൽ നിന്നും സേവനം എടുക്കുകയും അവർക്ക് നൽകാനുള്ള പണം നൽകാതിരിക്കുകയും ചെയ്യുന്ന ഒരു സാഹചര്യമാണ് ഇവിടെ തെളിഞ്ഞു കാണുന്നത്. യഥാർത്ഥത്തിൽ ബാഴ്സ അവരുടെ പേരിന് തന്നെ നാണക്കേട് ഉണ്ടാക്കുന്നു ” ഇതാണ് നെവിൽ കുറിച്ചിട്ടുള്ളത്.

ഏതായാലും ഈ ട്രാൻസ്ഫർ ജാലകത്തിൽ അഞ്ച് സൂപ്പർ താരങ്ങളെ സ്വന്തമാക്കാൻ ബാഴ്സ സാധിച്ചിരുന്നു. പക്ഷേ ഇവരെ രജിസ്റ്റർ ചെയ്യണമെങ്കിൽ ചില മറ്റു ചില താരങ്ങളെ ബാഴ്സക്ക് ഒഴിവാക്കേണ്ടി വന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *