ന്യൂകാസിൽ യുണൈറ്റഡിന്റെ വമ്പൻ ഓഫർ നിരസിച്ച് ബ്രസീലിയൻ സൂപ്പർ താരം!
ജനുവരി ട്രാൻസ്ഫർ ജാലകം തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഓരോ ടീമുകളും തങ്ങൾക്ക് ആവിശ്യമായ മാറ്റങ്ങൾ വരുത്താനുള്ള ഒരുക്കത്തിലാണ്. പ്രീമിയർ ലീഗ് ക്ലബായ ന്യൂ കാസിൽ യുണൈറ്റഡും തങ്ങളുടെ ടീമിന്റെ ശക്തി വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
ഇതിനാൽ തന്നെ ലിയോണിന്റെ ബ്രസീലിയൻ സൂപ്പർ താരം ലുക്കാസ് പക്വറ്റയെ ടീമിലേക്കെത്തിക്കാനുള്ള ശ്രമം ന്യൂ കാസിൽ നടത്തിയിരുന്നു.ജനുവരിയിൽ താരത്തെ ടീമിലേക്കെത്തിക്കാനുള്ള ശ്രമമായിരുന്നു ന്യൂ കാസിലിന്റെ ഭാഗത്തു നിന്നുണ്ടായത്.മാസം 850K യൂറോയായിരുന്നു താരത്തിന് വാഗ്ദാനം ചെയ്തത്. എന്നാൽ ലുക്കാസ് പക്വറ്റ ഈ ഓഫർ നിരസിച്ചതായാണ് റിപ്പോർട്ടുകൾ. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ഫൂട്ട് മെർക്കാറ്റോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Lyon attacking midfielder Lucas Paquetá (24) has rejected an approach from Newcastle United. https://t.co/TjUj4pG2SB
— Get French Football News (@GFFN) December 18, 2021
24-കാരനായ താരം അറ്റാക്കിങ് മിഡ്ഫീൽഡറായാണ് കളിക്കുന്നത്. ലിയോണിൽ താരം ഹാപ്പിയാണ്. അത്കൊണ്ടാണ് ന്യൂകാസിലിന്റെ ഓഫർ താരം നിരസിച്ചത് എന്നാണ് അറിയാൻ കഴിയുന്നത്.2025 വരെയാണ് താരത്തിന് ലിയോണുമായി കരാർ ഉള്ളത്.
ഈ സീസണിൽ ആകെ 21 മത്സരങ്ങളാണ് പക്വറ്റ കളിച്ചിട്ടുള്ളത്.ഇതിൽ നിന്നായി 7 ഗോളുകളും 4 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.