ന്യൂകാസിൽ ആഴ്സണലിനെക്കാൾ വലിയ ക്ലബാവുമെന്നുറപ്പാണ് : ബ്രൂണോ ഗുയ്മിറസ്
ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ ബ്രൂണോ ഗുയ്മിറസിനെ പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡ് സ്വന്തമാക്കിയത്.വൻ തുകയായിരുന്നു താരത്തിനു വേണ്ടി ന്യൂകാസിൽ ചിലവഴിച്ചത്.ന്യൂകാസിൽ ജഴ്സിയിലുള്ള തന്റെ അരങ്ങേറ്റത്തിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് ബ്രൂണോ ഗുയ്മിറസുള്ളത്.വരുന്ന എവെർട്ടണെതിരെയുള്ള മത്സരത്തിൽ താരം അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഏതായാലും ന്യൂകാസിൽ യുണൈറ്റഡ് പ്രീമിയർ ലീഗിലെ വമ്പൻ ക്ലാബുകളിൽ ഒന്നാവുമെന്ന കാര്യത്തിൽ ബ്രൂണോക്ക് സംശയമില്ല.ന്യൂകാസിൽ ആഴ്സണലിനെക്കാൾ വലിയ ക്ലബാവുമെന്നുറപ്പാണ് എന്നാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞദിവസം ദി ഗാർഡിയനോട് സംസാരിക്കുകയായിരുന്നു താരം.ബ്രൂണോയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) February 8, 2022
” ന്യൂകാസിൽ ആഴ്സണലിനേക്കാൾ വലിയ ക്ലബ്ബാവുമെന്നുറപ്പാണ്. വലിയ പാരമ്പര്യമുള്ള, വലിയ ചരിത്രമുള്ള ക്ലബ്ബാണ് ന്യൂകാസിൽ യുണൈറ്റഡ്. ഇവിടേക്ക് വരാൻ ഉള്ള എന്റെ തീരുമാനത്തിൽ യാതൊരുവിധ സംശയങ്ങളുമില്ല. ഉടമസ്ഥർ എന്നോട് പറഞ്ഞ പ്രൊജക്റ്റിൽ ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു.വേൾഡ് ഫുട്ബോളിലെ വലിയൊരു പവറാവാനാണ് ഞങ്ങൾ പോകുന്നത്. ഈ സീസണിൽ പ്രീമിയർ ലീഗിൽ തന്നെ തുടരുക എന്നുള്ളതിനാണ് ഞങ്ങൾ പ്രാധാന്യം നൽകുന്നത്.വരും വർഷങ്ങളിൽ ചാംപ്യൻസ് ലീഗിന് യോഗ്യത നേടണം, പിന്നീട് ചാമ്പ്യൻസ് ലീഗ് കിരീടവും നേടണം,അതാണ് ലക്ഷ്യം” ബ്രൂണോ ഗുയ്മിറസ് പറഞ്ഞു.
നിലവിൽ ആഴ്സണൽ പ്രീമിയർലീഗിലെ ആറാം സ്ഥാനക്കാരാണ്.അതേസമയം ന്യൂകാസിൽ പത്തൊമ്പതാം സ്ഥാനത്തുമാണ്.