നോട്ടിങ്ഹാമിന്റെ പോയിന്റ് വെട്ടിക്കുറച്ചു,സിറ്റിക്ക് ഡോമിനോസ് പിസ്സയുടെ ട്രോൾ!

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ നോട്ടിങ്ഹാം ഫോറസ്റ്റിന് വളരെയധികം തിരിച്ചടി ഏൽപ്പിക്കുന്ന ഒരു തീരുമാനമാണ് ഇന്നലെ ഉണ്ടായിട്ടുള്ളത്. അതായത് അവരുടെ നാല് പോയിന്റുകൾ പ്രീമിയർ ലീഗ് വെട്ടിക്കുറക്കുകയായിരുന്നു. അതായത് ലീഗിലെ ഫിനാൻഷ്യൽ റൂൾസ് ബ്രേക്ക് ചെയ്തതിനെ തുടർന്നാണ് ഈ ശിക്ഷ അവർക്ക് ലഭിച്ചിട്ടുള്ളത്. നേരത്തെ 25 പോയിന്റ് ഉണ്ടായിരുന്ന നോട്ടിങ്ഹാം ഫോറസ്റ്റിന് ഇപ്പോൾ 21 പോയിന്റായി മാറിയിട്ടുണ്ട്. ഇതോടുകൂടി അവർ പതിനെട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിട്ടുണ്ട്.ലൂട്ടൻ ടൌണുമായി ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ പുറകിലാണ് ഇപ്പോൾ നോട്ടിങ്ഹാം ഫോറസ്റ്റ് ഉള്ളത്.

പ്രീമിയർ ലീഗിൽ ഈ സീസണിൽ ഇത് രണ്ടാം തവണയാണ് പോയിന്റ് വെട്ടിക്കുറക്കുന്നത്. നേരത്തെ എവർടന്റെ 10 പോയിന്റുകൾ അധികൃതർ വെട്ടി കുറച്ചിരുന്നു. എന്നാൽ പിന്നീട് അവർ അപ്പീൽ നൽകിയതിന്റെ ഫലമായി കൊണ്ട് അത് 6 പോയിന്റായി ചുരുങ്ങുകയായിരുന്നു.എന്നാൽ പ്രീമിയർ ലീഗ് അധികൃതരുടെ ഇരട്ടത്താപ്പിനെതിരെ വലിയ പ്രതിഷേധങ്ങൾ എവർട്ടൻ ആരാധകർ നടത്തിയിരുന്നു. എന്തെന്നാൽ മാഞ്ചസ്റ്റർ സിറ്റിക്ക് നേരെ നടപടി എടുക്കാൻ പ്രീമിയർ ലീഗ് അധികൃതർ ഇപ്പോൾ തയ്യാറാകുന്നില്ല.

അതായത് മാഞ്ചസ്റ്റർ സിറ്റി 115 FFP നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയിരുന്നു.അതിനർത്ഥം ഒരു വലിയ ശിക്ഷ തന്നെ മാഞ്ചസ്റ്റർ സിറ്റിക്ക് ഇക്കാര്യത്തിൽ ലഭിക്കേണ്ടതുണ്ട്.എന്നാൽ പ്രീമിയർ ലീഗ് യാതൊരുവിധ നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ല.നോട്ടിങ്ഹാമിന്റെ പോയിന്റ് വെട്ടിക്കുറച്ചതിന് പിന്നാലെ പ്രമുഖ പിസ്സ കമ്പനിയായ ഡോമിനോസ് പിസ്സ മാഞ്ചസ്റ്റർ സിറ്റിയെ ഒന്ന് ട്രോളിയിട്ടുണ്ട്. അവർ തങ്ങളുടെ എക്സ് അക്കൗണ്ടിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

” ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പോയിന്റ് വെട്ടി കുറക്കലിനെ പോലെയല്ല ഞങ്ങൾ, ഞങ്ങൾ ഇത്തിഹാദിലും ഡെലിവറി നടത്തുന്നവരാണ് ” ഇതായിരുന്നു ഡോമിനോസ് പിസ്സ എഴുതിയിരുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനമായ ഇത്തിഹാദിലും തങ്ങൾ എത്തുമെന്നാണ് ഇവർ പ്രഖ്യാപിച്ചിരിക്കുന്നത്. ഏതായാലും വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ സംരക്ഷിച്ച് മറ്റു ചെറിയ ടീമുകളെ ശിക്ഷിക്കുന്നതിനെതിരെ വലിയ വിമർശനങ്ങൾ ഇപ്പോൾ പ്രീമിയർ ലീഗിന് ഏൽക്കേണ്ടി വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *