നേരിട്ട ഏറ്റവും കടുത്ത എതിരാളി ക്രിസ്റ്റ്യാനോ: ഇംഗ്ലീഷ് ഇതിഹാസം പറയുന്നു

ഇംഗ്ലീഷ് ഇതിഹാസമായ ആഷ്ലി കോളിന് അർഹിച്ച ഒരു ആദരവാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. അതായത് പ്രീമിയർ ലീഗ് ഹാൾ ഓഫ് ഫെയിമിൽ ഇടം നേടാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പ്രതിരോധനിരതാരമായ ഇദ്ദേഹം ചെൽസി,ആഴ്സണൽ എന്നിവർക്ക് വേണ്ടിയൊക്കെ കളിച്ചിട്ടുണ്ട്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒരുപാട് തവണ നേരിട്ടിട്ടുമുണ്ട്.

ഇതിനെക്കുറിച്ച് ആഷ്ലി കോൾ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് താൻ തന്റെ കരിയറിൽ നേരിട്ട ഏറ്റവും ബുദ്ധിമുട്ടേറിയ എതിരാളി ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എന്നാണ് കോൾ പറഞ്ഞിട്ടുള്ളത്.എല്ലാം ചെയ്യാൻ സാധിക്കുന്ന റൊണാൾഡോ തന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും കോൾ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ റൊണാൾഡോയും ഞാനും തമ്മിൽ പോരാട്ടങ്ങൾ നടന്നിട്ടുണ്ട്.പക്ഷേ ഞങ്ങൾക്കിടയിൽ പരസ്പരം ബഹുമാനം ഉണ്ടായിരുന്നു.അദ്ദേഹം പ്രീമിയർ ലീഗിലേക്ക് വരുന്ന സമയത്ത് അധികമാർക്കും അദ്ദേഹത്തെ അറിയുന്നുണ്ടായിരുന്നില്ല. പക്ഷേ അദ്ദേഹം ഒരു ടോപ്പ് താരമാണെന്ന് പിന്നീട് എല്ലാവരും മനസ്സിലാക്കി.ലോകത്തിലെ ഏറ്റവും മികച്ച താരം ആവാൻ അദ്ദേഹം ആഗ്രഹിച്ചു,ഒരു യന്ത്രം പോലെയായിരുന്നു റൊണാൾഡോ.ഫുട്ബോളിലെ എല്ലാം ചെയ്യാൻ കഴിയുന്ന ഒരു താരം കൂടിയാണ് അദ്ദേഹം.എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു ദുസ്വപ്നമായിരുന്നു. അദ്ദേഹത്തിന്റെ മുഖം കാണുകയോ പേര് കേൾക്കുകയോ ചെയ്താൽ അദ്ദേഹം പ്രീമിയർ ലീഗിൽ വച്ച് എന്നോട് ചെയ്തതെല്ലാം എനിക്ക് ഓർമ്മ വരും “ഇതാണ് കോൾ പറഞ്ഞിട്ടുള്ളത്.

2003 മുതൽ 2009 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടിയാണ് റൊണാൾഡോ കളിച്ചിട്ടുള്ളത്.ആ കാലയളവിൽ റൊണാൾഡോയും കോളും തമ്മിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ദേശീയ ടീമിന് വേണ്ടി നൂറിൽപരം മത്സരങ്ങൾ കളിച്ചിട്ടുള്ള താരം കൂടിയാണ് കോൾ.

Leave a Reply

Your email address will not be published. Required fields are marked *