നേടുന്ന ഗോളുകൾ എല്ലാം നിർണായകം, അത്ഭുതപ്പെടുത്തി ജൂലിയൻ ആൽവരസ്.
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിട്ടുണ്ട്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അവർ എവർടണെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ സിറ്റി ഒരു ഗോളിന് പുറകിലായിരുന്നു.രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് സിറ്റി വിജയം സ്വന്തമാക്കുകയായിരുന്നു.
മത്സരത്തിൽ സിറ്റിക്ക് വേണ്ടി ഒരു പെനാൽറ്റി ഗോൾ കരസ്ഥമാക്കാൻ അർജന്റൈൻ സൂപ്പർ താരമായ ഹൂലിയൻ ആൽവരസിന് സാധിച്ചിരുന്നു. സിറ്റിക്ക് മത്സരത്തിൽ ലീഡ് നേടിക്കൊടുത്ത ഗോളായിരുന്നു അത്.ഈ സീസണിൽ മിന്നുന്ന ഫോമിലാണ് ആൽവരസ് കളിച്ചുകൊണ്ടിരിക്കുന്നത്.ആകെ 27 മത്സരങ്ങളാണ് ഈ സീസണിൽ താരം കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 20 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
11 ഗോളുകളാണ് ആകെ ഈ സീസണിൽ ആൽവരസ് നേടിയിട്ടുള്ളത്.പുറമേ ഒൻപത് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 5 ഗോളുകളും ആറ് അസിസ്റ്റുകളും ആണ് താരത്തിന്റെ സമ്പാദ്യം. അതായത് 11 ഗോൾ പങ്കാളിത്തങ്ങൾ.പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ ഉള്ള ഒമ്പതാമത്തെ താരം ആൽവരസാണ്.
Julián Álvarez has 20 G+A in 27 games for Manchester City this season. ⭐️🇦🇷 pic.twitter.com/vFvTrA9gqR
— All About Argentina 🛎🇦🇷 (@AlbicelesteTalk) December 27, 2023
ഇവിടെ എടുത്തു പറയേണ്ട കാര്യം താരത്തിന്റെ ഗോളുകളും അസിസ്റ്റുകളും ടീമിന് വളരെയധികം നിർണായകമാകുന്നു എന്നുള്ളതാണ്. അതായത് ആകെ 20 ഗോൾ പങ്കാളിത്തങ്ങളാണ് ഈ അർജന്റൈൻ സൂപ്പർതാരം നേടിയിട്ടുള്ളത്.അതിൽ 15 ഗോൾ പങ്കാളിത്തങ്ങളും ടീമിനെ നിർണായകമായതാണ്. ഒന്നുകിൽ അത് ടീമിന് ലീഡ് നേടികൊടുത്ത ഗോളോ അസിസ്റ്റോ ആയിരിക്കും,അല്ലെങ്കിൽ ടീമിന് സമനില നേടിക്കൊടുത്ത ഗോളോ അസിസ്റ്റോ ആയിരിക്കും, ഇങ്ങനെ നിർണായകമായ ഗോളുകളും അസിസ്റ്റുകളും ആണ് ആൽവരസ് സിറ്റിയിൽ നേടിക്കൊണ്ടിരിക്കുന്നത്.കെവിൻ ഡി ബ്രൂയിനയുടെ അഭാവത്തിൽ ആ റോൾ ഏറ്റെടുത്തുകൊണ്ടാണ് ആൽവരസ് ഈ മിന്നും പ്രകടനം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.