നേടിയെടുത്തതൊന്നും ഭാഗ്യം കൊണ്ടല്ല,താൻ മെച്ചപ്പെടേണ്ടതുണ്ടെന്ന് ക്രിസ്റ്റ്യാനോക്ക് തന്നെയറിയാം :താരത്തിന് പിന്തുണയുമായി ബെർബറ്റോവ്!
ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മികച്ച ഒരു തുടക്കം ഉണ്ടാക്കിയെടുക്കാൻ സാധിച്ചിരുന്നു.സീസണിൽ ആകെ 15 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ തന്നെയാണ് നിലവിൽ യുണൈറ്റഡിന്റെ ടോപ് സ്കോറർ.എന്നാൽ ഈയിടെ താരത്തിന്റെ ഫോമിന് കോട്ടം തട്ടിയിരുന്നു.2022-ൽ ഒരു ഗോൾ മാത്രമാണ് ക്രിസ്റ്റ്യാനോക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്.
അതുകൊണ്ടുതന്നെ നിരവധി വിമർശനങ്ങൾ ക്രിസ്റ്റ്യാനോക്ക് ഏൽക്കേണ്ടി വരുന്നുണ്ട്. എന്നാൽ താരത്തിന് പിന്തുണയുമായി മുൻ സഹ താരമായ ദിമിത്രി ബെർബറ്റോവ് രംഗത്തുവന്നിട്ടുണ്ട്.എന്ത് ചെയ്യണമെന്ന് ക്രിസ്റ്റ്യാനോക്ക് തന്നെ അറിയാമെന്നും ആളുകൾ അദ്ദേഹത്തെ അദ്ദേഹത്തിന്റെ വഴിക്ക് വിട്ടാൽ മതി എന്നുമാണ് ബെർബറ്റോവ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഈവനിംഗ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Cristiano Ronaldo returned to Manchester United last summer from Juventus. The return was met with a lot of excitement and a lot of expectations as well. https://t.co/HboI3UItFy
— Sportskeeda Football (@skworldfootball) March 1, 2022
” ഫുട്ബോളിൽ ക്രിസ്റ്റ്യാനോ സ്വന്തമാക്കിയ നേട്ടങ്ങളെല്ലാം നേടിയത് ഭാഗ്യം കൊണ്ടല്ല. എന്താണ് അദ്ദേഹം ചെയ്യുന്നത് എന്നുള്ളത് അദ്ദേഹത്തിനറിയാം.താൻ കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ഗോളുകൾ നേടേണ്ടതുണ്ടെന്നും അദ്ദേഹത്തിന് തന്നെ അറിയാം.എന്നെ വിശ്വസിക്കൂ, ക്രിസ്റ്റ്യാനോ മുന്നോട്ട് പോവുക തന്നെ ചെയ്യും. വിമർശകർ അദ്ദേഹത്തെ പിടിവിട്ട് അദ്ദേഹത്തിന്റെ വഴിക്ക് വിട്ടാൽ മതി ” ഇതാണ് ബെർബറ്റോവ് പറഞ്ഞത്.
തുടർച്ചയായി ആറു മത്സരങ്ങളിൽ ഗോൾ നേടാനാവാതെ ക്രിസ്റ്റ്യാനോ ഒരു ഗോൾ വരൾച്ച നേരിട്ടിരുന്നു.എന്നാൽ ബ്രയിറ്റണെതിരെ അതിന് വിരാമമായിരുന്നു. പക്ഷേ പിന്നീട് നടന്ന മൂന്ന് മത്സരങ്ങളിലും ഗോൾ നേടാൻ താരത്തിന് കഴിഞ്ഞില്ല.