നേടിയത് ഇരട്ട ഗോളുകൾ,മെസ്സിക്കൊപ്പമെത്തി ഫോഡൻ!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയമാണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് അവർ ബ്രൈറ്റണെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകൾ നേടിയ ഫിൽ ഫോഡനാണ് മത്സരത്തിൽ തിളങ്ങിയിട്ടുള്ളത്.ഡി ബ്രൂയിന,ഹൂലിയൻ ആൽവരസ് എന്നിവർ മത്സരത്തിൽ ഓരോ ഗോളുകൾ വീതം കരസ്ഥമാക്കി.
മത്സരത്തിന്റെ പതിനേഴാം മിനിറ്റിൽ ഡി ബ്രൂയിന ഹെഡ്ഡറിലൂടെ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഗോൾ നേടുകയായിരുന്നു. പിന്നീട് 26ആം മിനിട്ടിൽ ഫോഡൻ ഡയറക്റ്റ് ഫ്രീകിക്ക്ലൂടെ ഗോൾ കണ്ടെത്തി. പിന്നീട് 34ആം മിനിറ്റിൽ സിൽവയുടെ അസ്സിസ്റ്റിൽ നിന്നാണ് ഫോഡൻ ഗോൾ കണ്ടെത്തിയത്. ആദ്യ പകുതി പിന്നിടുന്നതിന് മുന്നേ തന്നെ 3 ഗോളുകളുടെ ലീഡ് നേടിക്കൊണ്ട് സിറ്റി വിജയം ഉറപ്പിച്ചിരുന്നു.
𝟓𝟎 Premier League goals for Phil Foden 🎯 pic.twitter.com/BCALrT6ylF
— B/R Football (@brfootball) April 25, 2024
രണ്ടാം പകുതിയിൽ ആൽവരസ് കൂടി ഗോൾ നേടുകയായിരുന്നു. നിലവിൽ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനക്കാരായ ആഴ്സണലിനെക്കാൾ സിറ്റി ഒരു മത്സരം കുറച്ചാണ് കളിച്ചിട്ടുള്ളത്.ഈ ഇരട്ട ഗോളോടുകൂടി പെപ്പിന് കീഴിൽ 50 ഗോളുകൾ പൂർത്തിയാക്കാൻ ഇപ്പോൾ ഫോഡന് സാധിച്ചിട്ടുണ്ട്.ഇതൊരു നേട്ടമാണ്.പെപ്പിന് കീഴിൽ 50 ഗോളുകൾ നേടുന്ന മൂന്നാമത്തെ മാത്രം അണ്ടർ 23 താരമാണ് ഫോഡൻ.ആദ്യ താരം ലയണൽ മെസ്സിയും രണ്ടാമത്തെ താരം ഹാലന്റുമാണ്.അവരുടെ കൂട്ടത്തിലേക്കാണ് ഇപ്പോൾ ഈ താരം ജോയിൻ ചെയ്തിട്ടുള്ളത്.