നെതർലാന്റ്സിലെ മെന്റാലിറ്റി ഈ കലത്തിൽ വേവില്ല : ടെൻ ഹാഗ് മുന്നറിയിപ്പുമായി ഡച്ച് ഇതിഹാസം!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡച്ച് പരിശീലകനായ എറിക്ക് ടെൻ ഹാഗിന് ഒരു മോശം തുടക്കമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.പ്രീമിയർ ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിലും യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. 20 വർഷത്തിനുശേഷം ഇതാദ്യമായാണ് ഒരു പരിശീലകന് കീഴിൽ ആദ്യത്തെ രണ്ട് ലീഗ് മത്സരങ്ങളും യുണൈറ്റഡ് പരാജയപ്പെടുന്നത്.

ഏതായാലും ടെൻ ഹാഗിന് ഇതിഹാസമായ റൂഡ് ഗുള്ളിറ്റ് ചില മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.അതായത് ഡച്ച് മെന്റാലിറ്റിയുമായാണ് ഇംഗ്ലണ്ടിൽ എത്തിയിരിക്കുന്നതെങ്കിൽ ടെൻ ഹാഗ് ബുദ്ധിമുട്ടുമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. റൂഡ് ഗുള്ളിറ്റിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ഡച്ച് മെന്റാലിറ്റിയുമായാണ് ടെൻ ഹാഗ് ഇംഗ്ലണ്ടിൽ വന്നിട്ടുള്ളതെങ്കിൽ അദ്ദേഹത്തിന് കാര്യങ്ങൾ വളരെ ബുദ്ധിമുട്ടാവും. നിങ്ങൾ പ്രീമിയർ ലീഗുമായി അഡാപ്റ്റാവേണ്ടതുണ്ട്.ഒറ്റക്ക് വിജയിക്കാൻ കഴിയില്ല എന്നുള്ളത് നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. നിങ്ങൾക്ക് കൂടുതൽ കരുത്തും ഊർജ്ജവും ആവശ്യമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്.അവരുടെ ഫുട്ബോൾ മാറ്റാനുള്ള ഒരു അവസരം അവർ തന്നെ കളഞ്ഞു കുളിക്കുകയായിരുന്നു.അവർ ഇപ്പോഴും ഭൂതകാലത്തിലാണ് ജീവിക്കുന്നത്.1990 കളിലെ ടീമുകളെ കുറിച്ച് മാത്രമാണ് അവർ സംസാരിക്കുന്നത്.അതിൽ നിന്നും ഒരു മോചനം നേടാൻ യുണൈറ്റഡിന് കഴിഞ്ഞിട്ടില്ല ” ഇതാണ് ഗുള്ളിറ്റ് പറഞ്ഞിട്ടുള്ളത്.

അതേസമയം സൂപ്പർതാരം റൊണാൾഡോയെ കുറിച്ചും ചില കാര്യങ്ങൾ ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അതായത് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചു വന്നതിൽ റൊണാൾഡോ ഇപ്പോൾ ഖേദിക്കുന്നുണ്ടാവുമെന്നും എന്നാൽ വിമർശകർക്ക് അദ്ദേഹം ഉടനെ മറുപടി നൽകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്നുമാണ് ഗുള്ളിറ്റ് പറഞ്ഞിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *