നീക്കങ്ങൾ വേഗത്തിൽ,അർജന്റൈൻ സൂപ്പർ താരത്തിന് ബിഡ് നൽകാനൊരുങ്ങി യുണൈറ്റഡ്!
കഴിഞ്ഞ ദിവസമായിരുന്നു ഫെയെനൂർദിന്റെ ഡച്ച് താരമായ ടൈറൽ മലാസിയയെ റാഞ്ചാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സാധിച്ചത്. നേരത്തെ ഒളിമ്പിക് ലിയോണുമായി മലാസിയ വെർബൽ അഗ്രിമെന്റിൽ എത്തിയിരുന്നു. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ ഹൈജാക്ക് ചെയ്യുകയായിരുന്നു. ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.
ഇപ്പോഴിതാ ഫാബ്രിസിയോ മറ്റൊരു കാര്യം കൂടി പുറത്തു വിട്ടിട്ടുണ്ട്.അതായത് അയാക്സിന്റെ അർജന്റൈൻ സൂപ്പർ താരമായ ലിസാൻഡ്രോ മാർട്ടിനസിന് വേണ്ടിയുള്ള നീക്കങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് വേഗത്തിലാക്കുകയാണ്.താരത്തിന് വേണ്ടി ഒരു ഒഫീഷ്യൽ ബിഡ് തന്നെ സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡുള്ളത്.
യുണൈറ്റഡിന്റെ പുതിയ പരിശീലകനായ എറിക്ക് ടെൻ ഹാഗിന് വളരെയധികം താല്പര്യമുള്ള താരമാണ് ലിസാൻഡ്രോ മാർട്ടിനസ്.താരത്തിന്റെ മുൻ പരിശീലകനായിരുന്ന ടെൻ ഹാഗിന് ഇക്കാര്യത്തിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Manchester United are preparing a bid for Lisandro Martínez. He’s very high in Erik ten Hag’s list, race open with Arsenal that have no intention to give up. 🚨🇦🇷 #MUFC
— Fabrizio Romano (@FabrizioRomano) July 1, 2022
Once Malacia deal will be signed and official, Man Utd will be on it – while Arsenal are still pushing. pic.twitter.com/sk76B3weRy
അതേസമയം യുണൈറ്റഡിന്റെ ഈ നീക്കം തിരിച്ചടിയേൽപ്പിക്കുക മറ്റൊരു പ്രീമിയർ ലീഗ് ക്ലബായ ആഴ്സണലിനാണ്.താരത്തിന് വേണ്ടി 35 മില്യൺ പൗണ്ടിന്റെ ഒരു ഓഫർ ആഴ്സണൽ അയാക്സിന് നൽകിയിട്ടുണ്ട്.എന്നാൽ അയാക്സ് ഇതിനോട് പ്രതികരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആഴ്സണൽ ഇപ്പോൾ അയാക്സിൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്.
ഏതായാലും താരത്തിന്റെ തീരുമാനം കൂടി ഇതിൽ നിർണായകമായേക്കും. അടുത്ത സീസണിൽ ലിസാൻഡ്രോ മാർട്ടിനസ് പ്രീമിയർ ലീഗിൽ തന്നെ കളിക്കാനുള്ള സാധ്യതകളാണ് ഇപ്പോൾ തെളിഞ്ഞു വരുന്നത്.

