നിസ്റ്റൽറൂയിയെ നിലനിർത്തണം, പക്ഷേ ഞാനല്ലല്ലോ തീരുമാനിക്കേണ്ടത്: ഒനാന
മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതുവരെ മോശം പ്രകടനം നടത്തിയതിനെ തുടർന്നാണ് പരിശീലകനായ എറിക് ടെൻഹാഗിനെ അവർ പുറത്താക്കിയത്. പകരം താൽക്കാലിക പരിശീലകനായി കൊണ്ട് നിസ്റ്റൽറൂയിയെ അവർ നിയമിക്കുകയായിരുന്നു.അദ്ദേഹത്തിന് കീഴിൽ മികച്ച പ്രകടനം യുണൈറ്റഡ് നടത്തുന്നുണ്ട്. മൂന്ന് മത്സരങ്ങൾ കളിച്ചപ്പോൾ ഒരു തോൽവി പോലും വഴങ്ങേണ്ടി വന്നിട്ടില്ല. രണ്ട് വിജയവും ഒരു സമനിലയുമാണ് അവരുടെ റിസൾട്ട്.
യുണൈറ്റഡ് പുതിയ പരിശീലകനായി കൊണ്ട് റൂബൻ അമോറിമിനെ നിയമിച്ചിട്ടുണ്ട്. ഇത്തവണത്തെ ഇന്റർനാഷണൽ ബ്രേക്കിന് ശേഷമാണ് അദ്ദേഹം ടീമിനോടൊപ്പം ജോയിൻ ചെയ്യുക. എന്നാൽ നിസ്റ്റൽറൂയിയുടെ ഭാവിയുടെ കാര്യത്തിൽ ഇതുവരെ വ്യക്തതകൾ ഒന്നും വന്നിട്ടില്ല. അദ്ദേഹത്തെ നിലനിർത്തണമെന്ന ആവശ്യം യുണൈറ്റഡിന്റെ ഗോൾകീപ്പറായ ഒനാന ഉന്നയിച്ചിട്ടുണ്ട്. പക്ഷേ തീരുമാനമെടുക്കേണ്ടത് ക്ലബ്ബ് ആണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.ഒനാനയുടെ വാക്കുകൾ ഇങ്ങനെയാണ്.
” ഞങ്ങൾ എല്ലാവരും അദ്ദേഹത്തെ നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്.അദ്ദേഹം മികച്ച ഒരു വ്യക്തിയും പരിശീലകനുമാണ്. ഒരുപാട് പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ട്.ഒരുപാട് ഉപദേശങ്ങൾ അദ്ദേഹം നൽകുകയും ചെയ്യുന്നു. അദ്ദേഹം ചെയ്യുന്നത് ഫന്റാസ്റ്റിക് ആയ കാര്യങ്ങളാണ്.താരങ്ങൾ എല്ലാവരും ഹാപ്പിയാണ്.പക്ഷേ ഇതൊന്നും തീരുമാനിക്കേണ്ടത് ഞങ്ങൾ അല്ലല്ലോ. ക്ലബ്ബാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്. ക്ലബ്ബ് എടുക്കുന്ന തീരുമാനങ്ങൾ ഞങ്ങൾ അംഗീകരിക്കുകയാണ് ചെയ്യേണ്ടത് “ഇതാണ് യുണൈറ്റഡ് ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.
നാളെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ലെസ്റ്റർ സിറ്റിയും തമ്മിൽ ഏറ്റുമുട്ടുന്നുണ്ട്. നാളെ വൈകിട്ട് ഇന്ത്യൻ സമയം 7:30ന് ഓൾഡ് ട്രഫോർഡിൽ വെച്ചു കൊണ്ടാണ് ഈ മത്സരം നടക്കുക.നിസ്റ്റൽ റൂയിക്ക് കീഴിൽ യുണൈറ്റഡ് കളിക്കുന്ന അവസാനത്തെ മത്സരം കൂടിയായിരിക്കും ഇത്.യുണൈറ്റഡിൽ തന്നെ തുടരാൻ തനിക്ക് ആഗ്രഹമുണ്ട് എന്ന് നേരത്തെ നിസ്റ്റൽ റൂയി വ്യക്തമാക്കിയിരുന്നു.