നാലാം ഡിവിഷനിൽ കളിക്കുന്ന താരത്തെപ്പോലെ:ഹാലന്റിനെ വിമർശിച്ച് കീൻ

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി സമനില വഴങ്ങിയിരുന്നു. സ്വന്തം മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ ആഴ്സണലാണ് മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ചത്.2 ടീമുകൾക്കും ഗോളുകൾ ഒന്നും നേടാനാവാതെ പോവുകയായിരുന്നു. സിറ്റിക്കുവേണ്ടി സൂപ്പർ താരം ഏർലിംഗ് ഹാലന്റ് ഈ മത്സരത്തിൽ കളിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാൻ സാധിച്ചിരുന്നില്ല.അതുകൊണ്ടുതന്നെ ഒരുപാട് വിമർശനങ്ങൾ അദ്ദേഹത്തിനെ ഏൽക്കേണ്ടി വരുന്നുണ്ട്.

ബിഗ് മാച്ചുകളിൽ തിളങ്ങാൻ കഴിയാത്ത താരമാണെന്ന് ഹാലന്റ് എന്നുള്ള വിമർശനം സാധാരണമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ താരങ്ങളിൽ ഒരാളായ റോയ് കീൻ ഇപ്പോൾ താരത്തെ വലിയ രൂപത്തിൽ വിമർശിച്ചിട്ടുണ്ട്.ലീഗ് ടൂവിൽ അഥവാ ഇംഗ്ലണ്ടിലെ നാലാം ഡിവിഷനിൽ കളിക്കുന്ന താരത്തെ പോലെ എന്നാണ് ഹാലന്റിന്റെ പ്രകടനത്തെ ഇദ്ദേഹം വിമർശിച്ചിട്ടുള്ളത്.റോയ് കീനിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” അദ്ദേഹത്തിന്റെ സാധാരണ നിലയിലുള്ള പ്രകടനം വളരെ ദയനീയമാണ്.ഇന്നത്തെ കാര്യം മാത്രമല്ല,എന്നും ഇങ്ങനെ തന്നെയാണ് അദ്ദേഹം.ബോക്സിനകത്ത്,അഥവാ ഗോളടിക്കുന്ന കാര്യത്തിൽ അദ്ദേഹം ലോകത്തിലെ മികച്ച താരമാണ്. അദ്ദേഹത്തിന്റെ ജനറൽ പ്ലേ വളരെ മോശമാണ്.അദ്ദേഹം തന്റെ കളി മികവ് വർധിപ്പിക്കേണ്ടതുണ്ട്.ഇംഗ്ലണ്ടിലെ നാലാം ഡിവിഷനിൽ കളിക്കുന്ന താരത്തെ പോലെയാണ് ഇപ്പോൾ അദ്ദേഹം. അദ്ദേഹത്തിന്റെ സാധാരണ രൂപത്തിലുള്ള പ്രകടനം മികച്ചതാക്കണം. വരും വർഷങ്ങളിൽ അത് ചെയ്തു കാണിക്കണം “ഇതാണ് റോയ് കീൻ പറഞ്ഞിട്ടുള്ളത്.

അതേസമയം മറ്റൊരു മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ ഗാരി നെവിലും താരത്തെ പരിഹസിച്ചിട്ടുണ്ട്. മുമ്പ് ഒരിക്കലും ഫുട്ബോൾ കളിച്ചിട്ടില്ലാത്ത താരത്തെ പോലെയാണ് ഈ മത്സരത്തിൽ ഹാലന്റ് ഉണ്ടായിരുന്നത് എന്നാണ് നെവിൽ പറഞ്ഞിട്ടുള്ളത്. വിമർശനങ്ങൾ കേൾക്കുന്നുണ്ടെങ്കിലും 18 ഗോളുകൾ നേടിയ താരം തന്നെയാണ് പ്രീമിയർ ലീഗിലെ ടോപ് സ്കോറർ.

Leave a Reply

Your email address will not be published. Required fields are marked *