തോൽവിയോടെ തുടങ്ങി ടെൻ ഹാഗ്,യുണൈറ്റഡിനെ കീഴടക്കിയത് ബ്രയിറ്റൺ!
ഒരല്പം മുമ്പ് നടന്ന പ്രീമിയർ ലീഗിലെ ആദ്യ റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രയിറ്റൺ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്.ഇതോടെ പ്രീമിയർ ലീഗിലെ അരങ്ങേറ്റത്തിൽ തന്നെ എറിക്ക് ടെൻ ഹാഗിന് പരാജയം രുചിക്കേണ്ടി വന്നു.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ആദ്യ ഇലവനിൽ ഇടം ലഭിച്ചിരുന്നില്ല.മത്സരത്തിന്റെ 30-ആം മിനുട്ടിൽ വെൽബക്കിന്റെ അസിസ്റ്റിൽ നിന്നും ഗ്രോസാണ് ബ്രയിറ്റണ് ലീഡ് നേടികൊടുത്തത്.തുടർന്ന് 39-ആം മിനുട്ടിലും ഗ്രോസ് വല കുലുക്കി.ഡി ഹിയയിൽ നിന്നും റീബൗണ്ട് ലഭിച്ച ഗ്രോസ് ഫിനിഷ് ചെയ്യുകയായിരുന്നു. ഇതോടെ ആദ്യ പകുതി പിന്നിടുമ്പോൾ യുണൈറ്റഡ് രണ്ട് ഗോളുകൾക്ക് പിറകിലായിരുന്നു.
FT: Manchester United 1-2 Brighton
— B/R Football (@brfootball) August 7, 2022
Rough start to the Erik ten Hag era 🤭 pic.twitter.com/7YBjS7WnSN
53-ആം മിനുട്ടിലാണ് റൊണാൾഡോ പകരക്കാരനായി എത്തിയത്.68-ആം മിനുട്ടിൽ മാക്ക് ആലിസ്റ്റർ ഒരു സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു. പിന്നീട് ഗോളുകൾ ഒന്നും പിറക്കാതെ വന്നതോടെ മത്സരം 2-1 എന്ന സ്കോറിൽ അവസാനിച്ചു.ഇനി യുണൈറ്റഡിന്റെ അടുത്ത മത്സരം ബ്രന്റ്ഫോർഡിനെതിരെയാണ്.