തുടർച്ചയായ രണ്ടാം ഹാട്രിക്ക്,ഹാലണ്ടെന്ന കൊടുങ്കാറ്റിൽ കടപുഴകിയത് നിരവധി റെക്കോർഡുകൾ!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ആറു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി നോട്ടിങ്ഹാം ഫോറസ്റ്റിനെ പരാജയപ്പെടുത്തിയത്. സൂപ്പർതാരം എർലിംഗ് ഹാലണ്ടിന്റെ ഹാട്രിക്കാണ് സിറ്റിക്ക് ഇത്തരത്തിലുള്ള ഒരു മിന്നുന്ന വിജയം സമ്മാനിച്ചത്. അർജന്റീനയുടെ യുവസൂപ്പർ താരം ജൂലിയൻ ആൽവരസ് രണ്ട് ഗോളുകൾ നേടിയപ്പോൾ ഒരു ഗോൾ ജോവോ കാൻസെലോയുടെ വകയായിരുന്നു.
തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലാണ് ഹാലണ്ട് ഹാട്രിക്ക് കണ്ടെത്തുന്നത്. കഴിഞ്ഞ ക്രിസ്റ്റൽ പാലസിനെതിരെയുള്ള മത്സരത്തിൽ ഹാലണ്ട് ഹാട്രിക് നേടിയിരുന്നു. ഇതോടുകൂടി നിരവധി റെക്കോർഡുകൾ സ്വന്തം പേരിലാക്കാൻ ഈ നോർവിജിയൻ താരത്തിന് സാധിച്ചിട്ടുണ്ട്.
തന്റെ ആദ്യത്തെ അഞ്ച് പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 9 ഗോളുകൾ ഇതുവരെ കണ്ടെത്താൻ ഹാലണ്ടിന് കഴിഞ്ഞിട്ടുണ്ട്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ആരും തന്നെ ഇതേവരെ ഈ നേട്ടം സ്വന്തമാക്കിയിട്ടില്ല. മാഞ്ചസ്റ്റർ സിറ്റി ഇതിഹാസം സെർജിയോ അഗ്വേറോ,മിക്ക് ക്വിൻ എന്നിവരെയാണ് ഇപ്പോൾ ഹാലണ്ട് മറികടന്നിട്ടുള്ളത്. ഇരുവരും തങ്ങളുടെ ആദ്യത്തെ 5 പ്രീമിയർ ലീഗ് മത്സരത്തിൽ നിന്ന് എട്ട് ഗോളുകൾ വീതമായിരുന്നു നേടിയിരുന്നത്.
▪️ Fewest games to two Premier League hat tricks:
— B/R Football (@brfootball) August 31, 2022
1—Erling Haaland (5)
2—Demba Ba (21)
▪️ Most goals after five games in Premier League history
▪️ More goals than 15 Premier League teams
Erling Haaland is taking the Premier League by storm 🌩️ pic.twitter.com/npWTrCNJYB
കേവലം 101 ടച്ചുകളിൽ നിന്ന് മാത്രമാണ് ഹാലണ്ട് 9 ഗോളുകൾ പ്രീമിയർ ലീഗിൽ കരസ്ഥമാക്കിയിട്ടുള്ളത്. മാത്രമല്ല പ്രീമിയർ ലീഗിൽ രണ്ട് ഹാട്രിക്കുകൾ നേടാൻ ഏറ്റവും കുറഞ്ഞ മത്സരങ്ങൾ ആവശ്യമായി വന്ന താരവും ഹാലണ്ട് തന്നെയാണ്. 5 മത്സരങ്ങൾക്കിടെയാണ് ഹാലണ്ട് രണ്ട് ഹാട്രിക് നേടിയത്. രണ്ടാം സ്ഥാനത്തുള്ള ഡെമ്പാ ബാ 21 മത്സരങ്ങൾക്കിടയിലാണ് രണ്ട് ഹാട്രിക്കുകൾ കരസ്ഥമാക്കിയത്.
മാത്രമല്ല ഈ പ്രീമിയർ ലീഗിലെ 15 ടീമുകളെക്കാൾ കൂടുതൽ ഗോളുകൾ ഹാലണ്ട് തനിച്ച് ഇപ്പോൾ നേടിക്കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെ നിരവധി റെക്കോർഡുകളാണ് ഹാലണ്ട് സ്വന്തമാക്കിയിട്ടുള്ളത്.