തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയം,ടെൻ ഹാഗിന്റെ യുണൈറ്റഡ് കുതിക്കുന്നു!

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന അഞ്ചാം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. എതിരില്ലാത്ത ഒരു ഗോളിന് ലെസ്റ്റർ സിറ്റിയെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. സൂപ്പർ താരം ജേഡൻ സാഞ്ചോയുടെ ഗോളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം സമ്മാനിച്ചിട്ടുള്ളത്.

പ്രീമിയർ ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിലും മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുകയായിരുന്നു. എന്നാൽ അവസാനമായി നടന്ന മൂന്ന് മത്സരങ്ങളിലും വിജയം നേടിക്കൊണ്ട് എറിക്ക് ടെൻ ഹാഗിന്റെ യുണൈറ്റഡ് കുതിപ്പ് തുടങ്ങിയിട്ടുണ്ട്. 9 പോയിന്റ്കൾ ലഭിച്ചതോടെ ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് കയറാനും യുണൈറ്റഡിന് സാധിച്ചിട്ടുണ്ട്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒരിക്കൽ കൂടി ടെൻഹാഗ് ബെഞ്ചിലിരുത്തുകയായിരുന്നു.ഒരൊറ്റ പ്രീമിയർ ലീഗ് മത്സരത്തിൽ മാത്രമാണ് സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടാൻ ഈ സീസണിൽ റൊണാൾഡോക്ക് കഴിഞ്ഞിട്ടുള്ളൂ.റാഷ്ഫോർഡ്,എലാങ്ക,സാഞ്ചോ എന്നിവരായിരുന്നു മുന്നേറ്റ നിരയിൽ.കാസമിറോക്കും ആദ്യ ഇലവനിൽ ടെൻ ഹാഗ് ഇടം നൽകിയിരുന്നില്ല.

മത്സരത്തിന്റെ 23-ആം മിനുട്ടിലാണ് യുണൈറ്റഡിന്റെ വിജയഗോൾ വന്നത്.റാഷ്ഫോർഡ് നൽകിയ പാസ് സാഞ്ചോ ഗോൾകീപ്പറെ കബളിപ്പിച്ചുകൊണ്ട് ഫിനിഷ് ചെയ്യുകയായിരുന്നു.പിന്നീട് ഈ ഗോളിന് സംരക്ഷിച്ചു നിർത്താൻ യുണൈറ്റഡ് പ്രതിരോധനിരക്ക് സാധിച്ചു. രണ്ടാം പകുതിയിൽ കാസമിറോയും റൊണാൾഡോയും പകരക്കാരുടെ വേഷത്തിൽ എത്തുകയും ചെയ്തു.

ഇനി യുണൈറ്റഡിന്റെ അടുത്ത എതിരാളികൾ ആഴ്സണലാണ്. ഈ പ്രീമിയർ ലീഗിൽ എല്ലാം മത്സരങ്ങളും വിജയിച്ച ടീമാണ് ആഴ്സണൽ.അവരുടെ കുതിപ്പിന് തടയിടാൻ യുണൈറ്റഡിന് കഴിയുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *