തുടർച്ചയായി രണ്ടാം തവണയും ഗോൾഡൻ ഗ്ലൗ പുരസ്‌കാരം നേടി എഡേഴ്‌സൺ!

ഈ പ്രീമിയർ ലീഗ് സീസനിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്‌കാരം മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ ഗോൾകീപ്പർ എഡേഴ്‌സൺ കരസ്ഥമാക്കി. മാഞ്ചസ്റ്റർ സിറ്റിയെ പ്രീമിയർ ലീഗ് ചാമ്പ്യൻമാരാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച താരമാണ് എഡേഴ്‌സൺ. തുടർച്ചയായ രണ്ടാം തവണയാണ് എഡേഴ്‌സൺ ഈ പുരസ്‌കാരം കരസ്ഥമാക്കുന്നത്.കഴിഞ്ഞ സീസണിൽ ബ്രസീലിയൻ സഹതാരമായ ആലിസണെ പിന്തള്ളിയായിരുന്നു പുരസ്‌കാരം നേടിയത്. ഇതോടെ അവസാനമൂന്ന് പ്രീമിയർ ലീഗ് സീസണുകളിലെയും മികച്ച ഗോൾകീപ്പർ തിരഞ്ഞെടുക്കപ്പെട്ടത് ബ്രസീലിയൻ താരങ്ങൾ ആയിരുന്നു.

ഈ പ്രീമിയർലീഗിൽ 35 മത്സരങ്ങളിൽ വല കാത്ത എഡേഴ്‌സൺ 18 മത്സരങ്ങളിലും ഗോൾ വഴങ്ങാതെ പിടിച്ചു നിന്നു. ഇതാണ് താരത്തെ ഈയൊരു പുരസ്കാരത്തിന് അർഹനാക്കിയത്. എന്നാൽ ഇന്നലത്തെ മത്സരം താരത്തിന് കല്ലുകടിയായി. മൂന്ന് ഗോളുകൾ വഴങ്ങി സിറ്റി പരാജയപ്പെടുകയായിരുന്നു.37 മത്സരങ്ങളിൽ നിന്ന് 83 പോയിന്റുള്ള സിറ്റി കിരീടം ചൂടിയിട്ടുണ്ട്.ആകെ 78 ഗോളുകൾ നേടിയ സിറ്റി 32 ഗോളുകളാണ് ഈ പ്രീമിയർ ലീഗിൽ വഴങ്ങിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *