തീർത്തും വിചിത്രം: സൂപ്പർ താരം സൗദിയിലേക്ക് പോയതിനെ കുറിച്ച് ക്ലോപ്
കഴിഞ്ഞ ദിവസമായിരുന്നു ലിവർപൂൾ നായകനായ ജോർദാൻ ഹെൻഡേഴ്സൺ ക്ലബ്ബിനോട് വിട പറഞ്ഞത്. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഫാക്കാണ് അദ്ദേഹത്തെ സ്വന്തമാക്കിയിട്ടുള്ളത്. 12 മില്യൺ പൗണ്ട് ആണ് ട്രാൻസ്ഫർ ഫീയായി കൊണ്ട് ലിവർപൂളിന് ലഭിച്ചിട്ടുള്ളത്. മൂന്നുവർഷത്തെ കരാറിലാണ് ജോർദാൻ ഹെന്റേഴ്സൺ ഒപ്പ് വെച്ചിട്ടുള്ളത്.
ലിവർപൂൾ താരമായ ഫിർമിനോ നേരത്തെ സൗദി അറേബ്യയിൽ എത്തിയിരുന്നു.ഫാബീഞ്ഞോയും സൗദിയിലേക്ക് തന്നെയാണ്.മുൻ ലിവർപൂൾ സൂപ്പർ താരമായ സാഡിയോ മാനെയും സൗദിയിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. ഏതായാലും ക്യാപ്റ്റന്റെ ഈ കൂടു മാറ്റത്തിൽ പരിശീലകനായ യുർഗൻ ക്ലോപ് പ്രതികരിച്ചിട്ടുണ്ട്. തീർത്തും വിചിത്രം എന്നാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Twelve unforgettable years. Thank you for everything, @JHenderson 👏 pic.twitter.com/vLuXDin6U1
— Liverpool FC (@LFC) July 27, 2023
“ഇത് വളരെ ദുഃഖം ഉണ്ടാക്കുന്നതാണ്.തീർത്തും വിചിത്രമാണ്.കാരണം എനിക്ക് ഇവിടെ ലിവർപൂളിൽ ഉണ്ടായിരുന്ന ഏക ക്യാപ്റ്റൻ അദ്ദേഹമാണ്.പക്ഷേ ഇത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ആവേശമുണ്ടാക്കുന്ന കാര്യമായിരിക്കും.ഞങ്ങൾ തീർച്ചയായും അദ്ദേഹത്തെ മിസ്സ് ചെയ്യും. ഒരു താരം എന്ന നിലയിലും ഒരു വ്യക്തിയെന്ന നിലയിലും ഞങ്ങൾ അദ്ദേഹത്തെ മിസ് ചെയ്യുമെന്നുള്ള കാര്യത്തിൽ യാതൊരുവിധ സംശയങ്ങളും വേണ്ട. പക്ഷേ ഫുട്ബോൾ ഇങ്ങനെയൊക്കെയാണ് ” ഇതാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.
ലിവർപൂൾ ഇതിഹാസമായ സ്റ്റീവൻ ജെറാർഡാണ് നിലവിൽ അൽ ഇത്തിഫാക്കിനെ പരിശീലിപ്പിക്കുന്നത്.അദ്ദേഹമാണ് ഹെന്റെഴ്സണെ ടീമിലേക്ക് എത്തിച്ചിരിക്കുന്നത്. ഓഗസ്റ്റ് പതിനാലാം തീയതി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്റിനെതിരെ അൽ ഇത്തിഫാക്ക് കളിക്കുന്നുണ്ട്. ആ മത്സരത്തിൽ ഹെന്റെഴ്സൺ അരങ്ങേറ്റം നടത്തിയേക്കും.