തിരിച്ചു വരവ് ഗംഭീരമാക്കി ക്രിസ്റ്റ്യാനോ,പ്രീമിയർ ലീഗിലെ ടീം ഓഫ് ദി ഇയർ അറിയാം!

കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിലെ കിരീടം നേടാൻ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു.ഒരു പോയിന്റിന് ലിവർപൂളിനെയായിരുന്നു അവർ മറികടന്നിരുന്നത്.അതേസമയം ഗോൾഡൻ ബൂട്ട് പുരസ്കാരം പങ്കിട്ടിരുന്നത് സൂപ്പർ താരങ്ങളായ മുഹമ്മദ് സലായും സണ്ണും ചേർന്നു കൊണ്ടായിരുന്നു.

ഇപ്പോഴിതാ പ്രീമിയർ ലീഗിലെ ടീം ഓഫ് ദി ഇയർ പുറത്ത് വിട്ടിട്ടുണ്ട്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ തിരിച്ചു വരവിലെ ആദ്യ സീസണിൽ തന്നെ ഈ ടീമിൽ ഇടം നേടി എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.സെന്റർ സ്ട്രൈക്കർ റോളിലാണ് റൊണാൾഡോ ഇടം നേടിയിട്ടുള്ളത്. കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ രണ്ട് ഹാട്രിക്കുകൾ ഉൾപ്പടെ 18 ഗോളുകൾ നേടാൻ റൊണാൾഡോക്ക് സാധിച്ചിരുന്നു. ഏതായാലും പ്രീമിയർ ലീഗിലെ ടീം ഓഫ് ദി ഇയർ നമുക്കൊന്ന് പരിശോധിക്കാം.

Goalkeeper | Alisson | Liverpool

Right-back | Trent Alexander-Arnold | Liverpool

Centre-back | Virgil van Dijk | Liverpool

Centre-back | Antonio Rudiger | Chelsea

Left-back | Joao Cancelo | Manchester City

Midfielder | Kevin De Bruyne | Manchester City

Midfielder | Thiago | Liverpool

Midfielder | Bernardo Silva | Manchester City

Forward | Sadio Mane | Liverpool

Forward | Cristiano Ronaldo | Manchester United

Forward | Mohamed Salah | Liverpool

ഇതാണ് ഈ കഴിഞ്ഞ സീസണിലെ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഇലവൻ. രണ്ടാം സ്ഥാനക്കാരായ ലിവർപൂളിന്റെ ഒരു ആധിപത്യമാണ് ഈ ഇലവനിൽ കാണാൻ സാധിക്കുക.അതേസമയം സണ്ണിന് ഇലവനിൽ ഇടം ലഭിക്കാത്തതിൽ അങ്ങിങ്ങായി വിമർശനങ്ങൾ ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *