താരങ്ങളാണ് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് :ടെൻ ഹാഗിന് പിന്തുണയുമായി വെയ്ൻ റൂണി.
മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ സീസണിൽ വളരെ മോശം തുടക്കമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 10 മത്സരങ്ങൾ അവസാനിച്ചപ്പോൾ എട്ടാം സ്ഥാനത്താണ് അവർ ഉള്ളത്. 5 മത്സരങ്ങളിലും അവർ പരാജയപ്പെട്ടു കഴിഞ്ഞു.കരബാവോ കപ്പിൽ നിന്നും യുണൈറ്റഡ് പുറത്തായിട്ടുണ്ട്. മാത്രമല്ല ചാമ്പ്യൻസ് ലീഗിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിലും യുണൈറ്റഡ് പരാജയം ഏറ്റുവാങ്ങിയിരുന്നു.
അതുകൊണ്ടുതന്നെ വളരെയധികം സമ്മർദ്ദം നിറഞ്ഞ ഒരു സമയത്തിലൂടെയാണ് പരിശീലകനായ എറിക്ക് ടെൻ ഹാഗ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.എന്നാൽ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ വെയ്ൻ റൂണി ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. ഈ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം താരങ്ങളാണ് ഏറ്റെടുക്കേണ്ടത് എന്നാണ് റൂണി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
'He will get the critics, but the players can do a lot more!'🟥
— Sky Sports Premier League (@SkySportsPL) November 2, 2023
Wayne Rooney asked about the pressure Erik ten Hag is facing at Man Utd 💢pic.twitter.com/1zD1cwvGga
” ഇപ്പോൾ ടെൻ ഹാഗ് അനുഭവിക്കുന്നതെല്ലാം ഈ ജോലിയുടെ ഭാഗമാണ്.നിലവിൽ ബിർമിങ്ഹാമിന്റെ പരിശീലകനായിട്ട് തന്നെ എനിക്ക് വളരെയധികം സമ്മർദ്ദമുണ്ട്. അതിനാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായ ടെൻ ഹാഗിന്റെ അവസ്ഥ എനിക്ക് മനസ്സിലാകും. ഇവിടെ യുണൈറ്റഡ് താരങ്ങൾ കൂടി ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം. പല താരങ്ങളും അവരുടെ ലെവലിന് അനുസരിച്ചുള്ള പ്രകടനം പുറത്തെടുക്കുന്നില്ല.പക്ഷേ അവസാനം എല്ലാം പരിശീലകനാണ് ഏറ്റുവാങ്ങേണ്ടി വരിക. മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിവുള്ള താരങ്ങൾ തന്നെയാണ് യുണൈറ്റഡിൽ ഉള്ളത് ” റൂണി പറഞ്ഞു.
ഇനി അടുത്ത പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ഫുൾ ഹാമും തമ്മിലാണ് ഏറ്റുമുട്ടുക. നാളെ വൈകിട്ട് ഇന്ത്യൻ സമയം എട്ടുമണിക്കാണ് ഈ മത്സരം നടക്കുക. യുണൈറ്റഡ് എവേ മത്സരമാണ് കളിക്കുക.വിജയ വഴിയിൽ തിരിച്ചെത്തേണ്ടത് ഇപ്പോൾ യുണൈറ്റഡിന് അത്യാവശ്യമായ ഒരു കാര്യമാണ്.