തന്റെ സ്കില്ലിനെതിരെയുള്ള വിമർശനം, മറുപടിയുമായി ആന്റണി!
കഴിഞ്ഞ ദിവസം യുവേഫ യൂറോപ്പ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ഷെറിഫിനെ പരാജയപ്പെടുത്തിയത്.ഡിയോഗോ ഡാലോട്ട്,മാർക്കസ് റാഷ്ഫോർഡ്,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി ഗോളുകൾ നേടിയത്.
ഈ മത്സരത്തിൽ ബ്രസീലിയൻ സൂപ്പർതാരമായ ആന്റണി തന്റെ ചില സ്കില്ലുകൾ പുറത്തെടുത്തിരുന്നു.അതായത് ഇടതു കാൽ കൊണ്ടുള്ള സ്പിൻ സ്കില്ലായിരുന്നു താരം കാഴ്ചവെച്ചിരുന്നത്. എന്നാൽ ഇതിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ പോൾ സ്ക്കോൾസ് ഉൾപ്പെടെയുള്ളവർ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ആന്റണി വെറും ഷോ ഓഫാണ് എന്നായിരുന്നു സ്ക്കോൾസ് പറഞ്ഞിരുന്നത്. ഈ വിഷയത്തിൽ ഫുട്ബോൾ ലോകത്ത് വലിയ വാദപ്രതിവാദങ്ങൾ നടക്കുകയും ചെയ്തു.
The Antony Spin is here to stay 🌀 pic.twitter.com/pmdkm8FBYq
— GOAL (@goal) October 28, 2022
എന്നാൽ ഇതിനെതിരെ ആന്റണി തന്നെ ഇപ്പോൾ പ്രതികരണം അറിയിച്ചിട്ടുണ്ട്. അതായത് ഇത് അവസാനിപ്പിക്കാൻ പോകുന്നില്ല എന്നാണ് ആന്റണി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെയാണ്. ” ഞങ്ങൾ ഞങ്ങളുടെ ആർട്ടിന് പേരുകേട്ട താരങ്ങളാണ്.ഞാൻ എവിടെയായിരുന്നു എന്നെ ഇവിടെ എത്തിച്ചതെന്തോ അത് ഞാൻ നിർത്താൻ പോകുന്നില്ല ” ഇതായിരുന്നു ആന്റണി കുറിച്ചിരുന്നത്.
അതേസമയം ഈ വിഷയത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ എറിക്ക് ടെൻ ഹാഗും തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ ഇത്തരം സ്കില്ലുകൾ പ്രവർത്തനക്ഷമമാണെങ്കിൽ അത് തുടരാൻ അനുവദിക്കുമെന്നും, എന്നാൽ പ്രവർത്തനക്ഷമമല്ലെങ്കിൽ ഞാൻ അദ്ദേഹത്തെ തിരുത്തും എന്നായിരുന്നു ടെൻ ഹാഗ് പറഞ്ഞിരുന്നത്. ഏതായാലും താരത്തിന്റെ ഈ സ്കില്ലുകൾ ഇപ്പോൾ ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.