തന്റെ മൂല്യം കുറച്ചു,ട്രാൻസ്ഫർ മാർക്കറ്റിനെ ബ്ലോക്ക് ചെയ്ത് ക്രിസ്റ്റ്യാനോ!
ഫുട്ബോൾ ലോകത്തെ താരങ്ങളുടെ മൂല്യം കണക്കാക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന മാധ്യമമാണ് ട്രാൻസ്ഫർ മാർക്കറ്റ്. തങ്ങളുടെ സോഷ്യൽ മീഡിയ വഴിയാണ് താരങ്ങളുടെ മൂല്യങ്ങൾ ട്രാൻസ്ഫർ മാർക്കറ്റ് പുറത്തുവിടാറുള്ളത്.
ഈയിടെ അവർ സൂപ്പർ ഏജന്റായ ജോർഗെ മെൻഡസിന്റെ കീഴിലുള്ള താരങ്ങളുടെ മൂല്യം പുറത്തുവിട്ടിരുന്നു.ഏറ്റവും മൂല്യമുള്ള താരങ്ങളുടെ ഇലവനെയായിരുന്നു ഇവർ തിരഞ്ഞെടുത്തിരുന്നത്.ഇതിൽ രണ്ടാം സ്ഥാനമാണ് റൊണാൾഡോ നേടിയത്.75 മില്യൺ യുറോയാണ് താരത്തിന്റെ മൂല്യം.100 മില്യൺ യുറോ മൂല്യമുള്ള ബെർണാഡോ സിൽവയാണ് ഈ ഇലവനിൽ ഏറ്റവും കൂടുതൽ മൂല്യമുള്ള താരം.
എന്നാൽ തന്റെ മൂല്യം കുറഞ്ഞതിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ട്രാൻസ്ഫർ മാർക്കറ്റിനെ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തു എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.ട്രാൻസ്ഫർ മാർക്കറ്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.ഇവരെ ഉദ്ധരിച്ചു കൊണ്ട് മാർക്കയും ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.” ഞങ്ങൾക്ക് റൊണാൾഡോയെ ടാഗ് ചെയ്യാൻ കഴിയുന്നില്ല.കാരണം അദ്ദേഹം മാർക്കറ്റ് വാല്യൂ കണ്ട് ഞങ്ങളെ ബ്ലോക് ചെയ്തു ” ഇതാണ് ഞങ്ങളുടെ ആ പോസ്റ്റിന് കീഴിൽ ട്രാൻസ്ഫർ മാർക്കറ്റ് കുറിച്ചിരിക്കുന്നത്. കൂടാതെ ഒരു കരയുന്ന ഇമോജിയും ഇവർ ഇതിനോട് ചേർത്തിട്ടുണ്ട്.
— MARCA in English (@MARCAinENGLISH) January 28, 2022
ഇതുമായി ബന്ധപ്പെട്ടു കൊണ്ട് കൂടുതൽ വിശദീകരണങ്ങൾ ട്രാൻസ്ഫർ മാർക്കറ്റിന്റെ കോർഡിനേറ്ററായ ക്രിസ്ത്യൻ സ്വാർട്സ് ഇപ്പോൾ നൽകിയിട്ടുണ്ട്.കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമമായ അത്ലറ്റിക്കിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ആദ്യം CR7 ഞങ്ങൾക്ക് സോഷ്യൽ മീഡിയ വഴി മെസ്സേജ് അയച്ചു. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ മൂല്യത്തിൽ കുറവ് വന്നത് എന്നുള്ളത് ഞങ്ങൾ അദ്ദേഹത്തിന് വിശദീകരിച്ചു നൽകി.നിങ്ങളുടെ സമപ്രായക്കാരിൽ നിങ്ങൾ തന്നെയാണ് ഏറെ മുന്നിൽ ഉള്ളതെന്നും ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു.അപ്പോൾ അദ്ദേഹം കുറച്ച് സ്മൈലി ഇമോജികൾ അയക്കുകയും ഞങ്ങളെ ബ്ലോക്ക് ചെയ്യുകയുമായിരുന്നു ” ഇതാണ് കോർഡിനേറ്റർ പറഞ്ഞിട്ടുള്ളത്.
ഈ സീസണിലായിരുന്നു CR7 യുവന്റസിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത്.15 മില്യൺ യൂറോയാണ് താരത്തിന് വേണ്ടി യുണൈറ്റഡ് ചിലവഴിച്ചത്.